ലോകത്തെ ഏറ്റവും മനോഹരമായ ലൈബ്രറികൾ

വെബ് ഡെസ്ക്

അഡ്മോണ്ട് മൊണാസ്റ്ററി ലൈബ്രറി, ഓസ്ട്രിയ : ഫ്രസ്കോകളും എണ്ണമറ്റ മതഗ്രന്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ ഈ ലൈബ്രറി ഒരു ബറോക്ക് വിസ്മയമാണ്.

ടമാ ആർട് യൂണിവേഴ്സിറ്റി ലൈബ്രറി , ടോക്യോ: വളരെ പുരാതനമാണ് ഈ ക്ലാസിക് ലൈബ്രറി. ഇതിന്റെ വാസ്തുവിദ്യയുടെ ഭംഗിയാസ്വദിക്കാനും പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുമായി നിങ്ങൾക്കിവിടെ എത്താം.

ടിയാൻജിൻ ബിൻഹായ് ലൈബ്രറി , ചൈന : 'ദി ഐ' എന്നറിയപ്പെടുന്ന ഈ ഫ്യൂച്ചറസ്റ്റിക് ലൈബ്രറി എല്ലാ പുസ്തക പ്രേമികളും കാണേണ്ട കാഴ്ചയാണ്.

ലൈബ്രറി ഓഫ് എൽ എസ്കോറിയൽ, സ്പെയിൻ : എസ്ക്യൂറിയലെൻസ് അല്ലെങ്കിൽ ലോറന്റീന എന്നും ഈ ലൈബ്രറി അറിയപ്പെടുന്നു. സ്പാനിഷ് നവോഥാന വാസ്തുവിദ്യ പ്രതിഫലിക്കുന്ന ഈ ലൈബ്രറി ഗ്രന്ഥസൂചികകളുടെ സങ്കേതമാണ്.

Picasa

സ്റ്റാർഫീൽഡ് ലൈബ്രറി, സൗത്ത് കൊറിയ : അതുല്യവും അതിശയകരവുമായ ആധുനിക ലൈബ്രറിയുടെ ഉദാഹരണമാണ് ഈ ലൈബ്രറി.

നാഷണൽ ലൈബ്രറി ഓഫ് ഫിൻലൻഡ്‌, ഹെൽസിങ്കി : പുസ്തകപ്രേമികൾക്കും വാസ്തുവിദ്യ പ്രേമികൾക്കും ഒരേപോലെ ഒരു നിധിയാണ് ഈ ലൈബ്രറി.

സ്ട്രാഹോവ് മൊണാസ്ട്രി ലൈബ്രറി, പ്രാഗ് : ലോകത്തെ ഏറ്റവും മൂല്യവത്തായതും സംരക്ഷിക്കപ്പെട്ടതുമായ ചരിത്ര ലൈബ്രറികളിൽ ഒന്നാണ് സ്ട്രാഹോവ് മൊണാസ്ട്രി ലൈബ്രറി.

റോയൽ പോർച്ചുഗീസ് റീഡിങ് റൂം : ലോകത്തെ ഏറ്റവും മനോഹരമായ ലൈബ്രറിയായി കണക്കാക്കപ്പെടുന്നത് ഇതാണ്. റിയോയിലാണ് റോയൽ പോർച്ചുഗീസ് റീഡിങ് റൂം സ്ഥിതി ചെയ്യുന്നത്.