ജീവിക്കാൻ ചെലവേറിയ നഗരങ്ങൾ; മുംബൈ ഒന്നാമത്

വെബ് ഡെസ്ക്

ഇന്ത്യയിൽ ജീവിക്കാൻ ചെലവ് കുറഞ്ഞതും കൂടിയതുമായ നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് പ്രശസ്ത പ്രൊപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ.

ജനങ്ങള്‍ ഭവനവായ്പ തിരിച്ചടയ്ക്കുന്നതിനായി അവരുടെ വരുമാനത്തില്‍ നിന്ന് മാറ്റിവച്ചിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ജീവിതച്ചെലവ് താങ്ങാനാകുന്ന നഗരങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ അഹമ്മദാബാദാണ് മുന്നിലുള്ളത്. വരുമാനത്തിന്റെ 23 ശതമാനം മാത്രമാണ് അവര്‍ക്ക് ഭവനവായ്പകളുടെ തിരിച്ചടവുകള്‍ക്കായി ഉപയോഗിക്കേണ്ടതുള്ളൂ.

രണ്ടാം സ്ഥാനത്ത് പൂനെയും കൊല്‍ക്കത്തയും. അവര്‍ക്ക് വരുമാനത്തിന്റെ 26 ശതമാനം മാത്രമേ തിരിച്ചടവുകള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നുള്ളൂ.

ബെംഗുളൂരുവാണ് മൂന്നാം സ്ഥാനത്തുള്ളത്. 28 ശതമാനമാണ് തിരിച്ചടവ്.

നാലാം സ്ഥാനത്ത് ചെന്നൈയാണുള്ളത്. 28 ശതമാനം വരും തിരിച്ചടവ്.

രാജ്യതലസ്ഥാനമായ ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്. 30 ശതമാനം വരുമാനമാണ് തിരിച്ചടവിനത്തില്‍ പെടുന്നത്.

ആറാം സ്ഥാനത്ത് ഹൈദരാബാദാണുള്ളത്. 31 ശതമാനമാണ് ഇഎംഐ ചെലവ് വരുന്നത് ഇവിടുത്തുകാർക്ക്.

ജീവിക്കാന്‍ ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരം മുംബൈയാണ്. 55 ശതമാനമാനത്തോളം ഇഎംഐകള്‍ക്കായി അവിടുത്തെ ജനങ്ങള്‍ മാറ്റിവയ്ക്കുന്നു.