ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കാം ചരിത്രവും വസ്തുതകളും

വെബ് ഡെസ്ക്

169 വര്‍ഷത്തെ പഴക്കമുണ്ട് ഇന്ത്യന്‍ റയില്‍വേയ്ക്ക്

1853 ഏപ്രില്‍ 16 നാണ് ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വന്നത്

മുബൈയിലെ ബോറിബന്ധര്‍ മുതല്‍ താനെ വരേയായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ യാത്ര

68,000 കിലോമീറ്ററിലധികം ദൂരമുള്ള ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ നാലാമത്തെ വലിയ റെയില്‍വേ ശൃംഖലയാണ്

ഇന്ത്യയുടെ നാല് റെയില്‍വേ സ്റ്റേഷനുകള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഡാര്‍ജലിംഗ് ഹിമാലയന്‍ റെയില്‍വേ, ഛത്രപതി ശിവജി ടെര്‍മിനസ്, നീലഗിരി മൗണ്‍ണ്ടന്‍ റെയില്‍വേ , കല്‍ക്ക ഷിംല റെയില്‍വേ

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോം, ഏകദേശം1366 മീറ്റര്‍ നീളം

ഡയമണ്ട് ക്രോസിങ് കിഴക്ക്

പടിഞ്ഞാറ്,വടക്ക്,തെക്ക് എന്നിങ്ങനെ തീവണ്ടികള്‍ ഓടുന്ന ഇന്ത്യയിലെ സവിശേഷമായ ഒരു റെയില്‍ പാതയാണ് നാഗ്പൂരിലെ ഡയമണ്ട് ക്രോസിങ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമാണ് ഇന്ത്യയിലെ ചിനാബ് റെയില്‍വേസ്റ്റേഷന്‍

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും (നാഗ്പൂര്‍ മുതല്‍ അജ്‌നി വരെയുള്ള 3 കിലോമീറ്റർ) ദൈര്‍ഘ്യം കൂടിയതുമായ റെയില്‍വേ റൂട്ടുകള്‍ ഇന്ത്യയിലാണ് (കന്യാകുമാരി മുതല്‍ ദിബ്രുഗഢ് വരെ 4189 കിമീ)

ഏറ്റവും പഴക്കമേറിയ ലോക്കോ മോട്ടീവ്

ഫെയറി ക്വീന്‍ എന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1885 മുതലുള്ള, ഇപ്പോഴും പ്രവര്‍ത്തന ക്ഷമമായ ഒരു ലോക്കോ മോട്ടീവുമുണ്ട്.