ബിജെപിക്കെതിരെ പടയൊരുക്കം; ശക്തികാട്ടി പ്രതിപക്ഷ പാർട്ടികൾ

വെബ് ഡെസ്ക്

ബെംഗളൂരുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം. 26 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുക

സോണിയാ ഗാന്ധിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ

മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയാ ഗാന്ധിയെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്യാനെത്തിയപ്പോൾ

യോഗത്തിൽ പങ്കെടുക്കാൻ ജമ്മുകശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മെഫ്തി ബെംഗുളൂരുവിലെത്തിയപ്പോൾ

യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഡി കെ ശിവകുമാർ സ്വാഗതം ചെയ്യുന്നു

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഡി കെ ശിവകുമാർ സ്വീകരിക്കുന്നു

യോഗത്തിന് മുന്നോടിയായി നേതാക്കൾ മാധ്യമങ്ങളെ കാണുന്നു

ബിജെപിക്കെതിരെ പാർലമെന്റിനകത്തും പുറത്തും ഒരുമിച്ചുനിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി

വിശാല പ്രതിപക്ഷയോ​ഗം ചേരുന്നുവെന്ന് കേട്ടതോടെ ബിജെപി എൻഡിഎ യോഗം വിളിച്ചത് കൂട്ടായ്മയുടെ വിജയമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം