കോഴിക്കോടും പിന്നെ ഈ നഗരങ്ങളും; യുനെസ്‌കോയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സിറ്റികള്‍

വെബ് ഡെസ്ക്

ലോക നഗര ദിനമായ നവംബര്‍ 2ന് ലോകമെമ്പാടുമുള്ള 55 പുതിയ നഗരങ്ങള്‍ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്തിരുന്നു

യുനെസ്‌കോയുടെ സാഹിത്യ നഗരത്തിന്റെ പട്ടികയില്‍ കോഴിക്കോടും ഇടം പിടിച്ചത് കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമായിരുന്നു. ഈ പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോടെന്ന പ്രത്യേകതയുമുണ്ട്

എന്നാല്‍ കോഴിക്കോടിനെ കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളും പല വര്‍ഷങ്ങളായി യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വര്‍ക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

ഗ്വാളിയോര്‍

മധ്യപ്രദേശിലെ ഈ മനോഹര നഗരം സംഗീതത്തിന്റെ പട്ടികയിലാണ് ഇടം പിടിച്ചത്. ഗ്വാളിയോര്‍ ഘരാന സംഗീതം ഇന്ത്യയില്‍ പരക്കെ അംഗീകരിക്കപ്പെട്ട പരമ്പരാഗത സംഗീതങ്ങളിലൊന്നാണ്. ഈ വര്‍ഷമാണ് ഗ്വാളിയോറിന് യുനെസ്‌കോ അംഗീകാരം ലഭിക്കുന്നത്

വാരണാസി

സംഗീത നഗരത്തിന്റെ പട്ടികയില്‍ തന്നെയാണ് ഉത്തര്‍ പ്രദേശിലെ വാരണാസിയും ഇടം പിടിച്ചത്

ശ്രീനഗര്‍

ക്രാഫ്റ്റിന്റെയും നാടോടി കലയുടെയും പട്ടികയിലാണ് ശ്രീനഗര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രാദേശിക കരകൗശല വിദഗ്ദര്‍ സൃഷ്ടിച്ച തനതായ കരകൗശല വസ്തുക്കളുടെയും കൈത്തറി ഉത്പന്നങ്ങളുടെയും കേന്ദ്രമാണിത്

ജയ്പൂര്‍

ജയ്പൂർ ക്രാഫ്റ്റിന്റെയും നാടോടികലകളുടെയും പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പെയിന്റിംഗ്, കൊത്തുപണി, ആഭരണ നിര്‍മാണം തുടങ്ങിയ രാജസ്ഥാനിലെ ഊര്‍ജസ്വലമായ കളും കരകൗശലവും ഈ സ്ഥലത്തിന്റെ സവിശേഷതയാണ്

ചെന്നൈ

സംഗീതനഗരമെന്ന പദവിയാണ് ചെന്നൈക്ക് ലഭിച്ചത്. 6000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത കര്‍ണാടക സംഗീതത്തിന് പേരുകേട്ട ഈ നഗരത്തിന് ആഴത്തില്‍ വേരൂന്നിയ സംഗീത പാരമ്പര്യമുണ്ട്‌