ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങള്‍

വെബ് ഡെസ്ക്

ഇൻഡോർ

ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണത്തിൽ പൗരന്മാർ എടുക്കുന്ന താത്പര്യമാണ് ഇൻഡോറിനെ രാജ്യത്തെ ഏറ്റവും സുന്ദരവും വൃത്തിയുള്ളതുമായ നഗരമാക്കിയത്

സൂറത്

ഡയമണ്ട് സിറ്റിയെന്ന് അറിയപ്പെടുന്ന സൂറത്, വൃത്തിയിൽ മുൻപന്തിയിലാണ്. രാജ്യത്ത് ആദ്യമായി വീടുകളിലെത്തി ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും ഇവയിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുകയും ചെയുന്ന നഗരവും സൂറത്താണ്

നവി മുംബൈ

പുനരുപയോഗത്തിലൂടെയും പുനഃചംക്രമണത്തിലൂടെയും മാലിന്യ നിക്ഷേപം ലഘൂകരിക്കുക എന്ന നവി മുംബൈ ആവിഷ്ക്കരിച്ച 3 R പദ്ധതി ഫലപ്രദമായിരുന്നു

അംബികാപുർ

ഛത്തീസ്ഗഡിലെ അംബികാപുരിലും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന് 3 R പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്

മൈസൂർ

സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ ഒരുപാടുള്ള മൈസൂർ, വൃത്തിയില്‍ അഞ്ചാം സ്ഥാനത്താണ്

വിജയവാഡ

ആന്ധ്രയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ വിജയവാഡ, മികച്ച വിനോദ സഞ്ചാര സ്പോട്ടാണ്

അഹമ്മദാബാദ്

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദ് ശുചിത്വത്തിൽ മുൻപന്തിയിലുണ്ട്. വിനോദസഞ്ചാര മേഖലകൂടിയായ അഹമ്മദാബാദിലെ ശൗചാലയ സംവിധാനവും മാലിന്യ സംസ്കരണവും എടുത്തുപറയേണ്ടതാണ്

ന്യൂ ഡൽഹി

രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയും വൃത്തിയിൽ വളരെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതിനായി നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്