ധനുഷ്കോടിയില്‍ പ്രധാനമന്ത്രിയുടെ പ്രാണായാമം

വെബ് ഡെസ്ക്

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് രാമായണവുമായി ബന്ധമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞായറാഴ്ച ധനുഷ്കോടിയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി. രാമായണവുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ സുപ്രധാന സ്ഥലമാണ് ധനുഷ്കോടി

ധനുഷ്കോടിയിലെ പ്രസിദ്ധമായ കോദണ്ഡരാമസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച മോദി രാമസേതുവിന്‍റെ ആരംഭസ്ഥാനമായ അരിചാല്‍ മുനൈയും സന്ദര്‍ശിച്ചു

സമുദ്രതീരത്ത് മോദി വിവിധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങളാല്‍ അര്‍ച്ചന നടത്തി. കൂടാതെ തീരത്ത് പീഠത്തിലിരുന്ന് അദ്ദേഹം പ്രാണായാമം ചെയ്തു

രാമേശ്വരം ക്ഷേത്രത്തിലെ പ്രസിദ്ധമായ 22 തീര്‍ത്ഥങ്ങളിലെ സ്നാനവും കടല്‍ക്കരയിലെ അഗ്നി തീര്‍ത്ഥങ്ങളിലെ സ്നാനവും മോദി നടത്തിയിരുന്നു

ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തിയിരുന്നു

ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലെ കമ്പ രാമായണ പാരായണം കേൾക്കുന്ന പ്രധാനമന്ത്രി

ഇന്നലെ രാത്രി രാമേശ്വരത്ത് തങ്ങി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അരിചല്‍ മുനൈയിലെത്തിയത്