'അഹ്‍ലൻ മോദി', യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം

വെബ് ഡെസ്ക്

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎയിലെത്തി.

അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വാഗതം ചെയ്തു.

പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും.

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിറിന്റെ സമര്‍പ്പണ ചടങ്ങില്‍ പ്രധാനമന്ത്രി നാളെ പങ്കെടുക്കും.

ദുബായ് മദീനത് ജുമൈറയില്‍ നടക്കുന്ന ലോകനേതാക്കളുടെ ഗവണ്‍മെന്റ് ഉച്ചകോടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.