രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികള്‍ക്ക് കൂടി മോചനം

വെബ് ഡെസ്ക്

രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതിയാണ് നളിനി

1991 ജൂണ്‍ 14-ന് രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവര്‍ അറസ്റ്റിലായി.

ജയിലില്‍ കഴിയവേ, 2009-ല്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംസിഎ (മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ബിരുദം നേടി.

1991 മേയ് ഇരുപത്തിയൊന്നിന് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്ന നളിനി ജയിലിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

നളിനിയുള്‍പ്പെടെയുള്ള പ്രതികളെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.