ജല്ലിക്കട്ട് വിജയിച്ച നിയമ വഴികള്‍

വെബ് ഡെസ്ക്

29 മാര്‍ച്ച് 2006

കെ മുനിയസ്വാമി തേവരുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ജല്ലിക്കട്ട് നിരോധിക്കുന്നു

10 ജനുവരി 2007

ജല്ലിക്കട്ട് സംഘാടകരുടെ ഹർജിയിൽ വിധിക്ക്‌ സ്റ്റേ

27 ജൂലൈ 2007

ഹൈക്കോടതിയുടെ സ്റ്റേ ചോദ്യം ചെയ്ത് AWB സുപ്രീം കോടതിയിലേക്ക്, വിധിക്ക് സ്‌റ്റേ

21 ജൂലൈ 2009

ഡി എം കെ സര്‍ക്കാര്‍ തമിഴ്‌നാട് ജല്ലിക്കെട്ട് നിയന്ത്രണ നിയമം കൊണ്ടുവരുന്നു

8 ഏപ്രില്‍ 2011

ജല്ലിക്കെട്ട് നിയന്ത്രണ നിയമം ചോദ്യം ചെയ്ത് PETA സുപ്രീം കോടതിയില്‍

11 ജൂലൈ 2011

കാളകളെ പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്

7 മേയ് 2014

AWBI, PETA സംഘടനകളുടെ വാദം പരിഗണിച്ച് സുപ്രീം കോടതി ജല്ലിക്കെട്ട് വീണ്ടും നിരോധിക്കുന്നു

8 ജനുവരി 2017

നൂറുകണക്കിന് പ്രതിഷേധക്കാര്‍ ജല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നൈയിലെ മറീനയില്‍ റാലി നടത്തി

23 ജനുവരി 2017

തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് ബില്‍ കൊണ്ടു വരുന്നു; ജല്ലിക്കെട്ടിനുള്ള തടസങ്ങള്‍ നീങ്ങുന്നു.

24 ജനുവരി 2017

നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് AWBI യും PETA യും സുപ്രീംകോടതിയില്‍

31 ജനുവരി 2017

2017ലെ ജല്ലിക്കട്ട് ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

6 നവംബര്‍ 2017

ഭേദഗതിയിൽ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി

2 ഫെബ്രുവരി 2018

എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

18 മേയ് 2023

ജല്ലിക്കട്ട് ശരിവച്ച് സുപ്രീംകോടതി