ലോകത്തിലെ ഐതിഹാസിക രുചിപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റസ്റ്റോറന്റുകൾ ഇവയാണ്

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും മികച്ച 150 ഭക്ഷണങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യ ആസ്ഥാനമായുള്ള 'ടേസ്റ്റ് അറ്റ്‌ലസ്' പുറത്തുവിട്ടത്. രുചിപ്പട്ടികയിൽ ഇടംനേടിയ ആ ഭക്ഷണങ്ങൾ വിളമ്പുന്ന ആദ്യ പത്ത് ഇന്ത്യൻ റസ്റ്ററന്റുകളെ പരിചയപ്പെടാം.

ഏറ്റവും മികച്ച 150 ഭക്ഷണങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനമാണ് പാരഗൺ ബിരിയാണിക്ക്. കോഴിക്കോടെ പാരഗൺ റസ്റ്ററന്റിന് ഇന്ത്യയിൽ നിന്നുള്ള ഭക്ഷണശാലകളുടെ പട്ടികയിൽ ആദ്യ സ്ഥാനമാണ്

തൊട്ടുപിന്നിൽ പന്ത്രണ്ടാം സ്ഥാനത്തുള്ളത് ഉത്തർപ്രദേശിൽ ലക്നൗവിലെ ടുണ്ടേ കബാബിയാണ്. മുഗളായി വിഭവങ്ങൾക്ക് പേരുകേട്ട റസ്റ്റോറന്റാണ് ടുണ്ടേ കബാബി

കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ഐക്കണിക് റസ്റ്റോറന്റായ പീറ്റർ ക്യാറ്റ് ആണ് പട്ടികയിൽ 17-ാം സ്ഥാനത്തുള്ളത്. 50 വർഷത്തെ ചരിത്രമുള്ള കൊൽക്കത്തയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണശാലകളിൽ ഒന്നാണിത്

ഹരിയാനയിലെ മുർതാലിലുള്ള പ്രശസ്തമായ അമ്രിക് സുഖ്‌ദേവ് ധാബ ലോകത്തിലെ ഏറ്റവും ഐതിഹാസിക റസ്റ്റോറന്റുകളുടെ പട്ടികയിൽ 23-ാം സ്ഥാനത്താണ്. റോഡരികിലെ ഭക്ഷണശാലയായി ആരംഭിച്ച ഭക്ഷണശാല, ഡൽഹി-അംബാല ദേശീയപാതയിലെ ഭക്ഷണപ്രിയരുടെ ഇഷ്ട ഇടമാണ്.

പട്ടികയിൽ 39-ാം സ്ഥാനം കരസ്ഥമാക്കിയത് ബെംഗളൂരുവിലെ ലാൽബാഗിന് സമീപം സ്ഥിതി ചെയ്യുന്ന മവാലി ടിഫിൻ റൂംസാണ്.1924ൽ ആരംഭിച്ച റസ്റ്റോറന്റ് റവ ഇഡ്‌ലികൾക്ക് പേരുകേട്ടതാണ്.

ഡൽഹിയിലെ ഏറ്റവും പേരുകേട്ട ഭക്ഷണ ശാലയാണ് കരീംസ്. ഇവിടുത്ത മട്ടൺ കുറുമയ്ക്ക് ഭക്ഷണപ്രിയർ ക്യൂ നിൽക്കും.

മുംബൈയിലെ റാം ആശ്രയ ഉപ്പുമാവിന് പ്രശസ്തമായ ഭക്ഷണശാലയാണ്. ഏഴാമത്തെ ഇന്ത്യൻ റസ്റ്റോറന്റായ റാം ആശ്രയ രുചിപ്പട്ടികയിൽ 112-ാം സ്ഥാനത്താണ്