കലാരവത്തിൻ്റെ നാലാം നാൾ, വർണ കാഴ്ചകളിലൂടെ

അജയ് മധു

കേരളം കലോത്സവം വർണപ്പകിട്ടോടെ നാലാം ദിനത്തിൽ എത്തി നിൽക്കുകയാണ്. കലാപ്രതിഭകളുടെ മികച്ച പ്രകടങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്നും വേദികൾ

അജയ് മധു

കണ്ണൂർ ഇപ്പോഴും 841 മാർക്കോടെ പോയിന്റ് ടേബിളിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. 836 നേടി കോഴിക്കോടാണ് രണ്ടാമത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

അജയ് മധു

ശക്തമായ മഴയാണ് ഇന്ന് കൊല്ലത്തെ കലോത്സവ വേദികളിൽ ഉണ്ടായത്. പ്രധാനവേദിയുടെ ഗ്രീൻ റൂമിൽ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തി ചെളിയായി.

അജയ് മധു

പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഉൾപ്പെടെ ചെറിയതോതിൽ വെള്ളക്കെട്ടുണ്ടായിരുന്നു. വേദിക്ക് പുറത്തെ സ്റ്റാളുകൾക്ക് മുന്നിലും വെള്ളം നിറഞ്ഞു.

അജയ് മധു

അവധി ദിനമായതിനാൽ വൻ ജനത്തിരക്കാണ് കലോത്സവനഗരിയിൽ അനുഭവപ്പെട്ടത്. മഴയും വെള്ളക്കെട്ടും മറികടന്ന് നിരവധി പേർ കുട്ടിപ്രതിഭകളെ കാണാൻ എത്തി

അജയ് മധു

നാളെ വൈകിട്ടാണ് കലോത്സവത്തിന്‍റെ സമാപനം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളാണ് 600 പോയിന്റുകളും കടന്നു മുന്നേറിയത്.

അജയ് മധു

കഴിഞ്ഞവർഷം 945 പോയിൻ്റുമായി കോഴിക്കോടാണ് കിരീടം നേടിയത്. പാലക്കാടും കണ്ണൂരും (925) രണ്ടാംസ്ഥാനം പങ്കിട്ടു.ഇക്കുറി ആര് കപ്പുയർത്തുമെന്ന് നാളെയറിയാം

അജയ് മധു

ഭരതനാട്യം, സംഘനൃത്തം, നാടകം, കേരളനടനം, നാടോടിനൃത്തം, ചവിട്ടുനാടകം തുടങ്ങിയവയാണ് ഇന്ന് അരങ്ങേറിയ പരിപാടികൾ

അജയ് മധു