കലോത്സവത്തിനായി കൊല്ലം കളര്‍ഫുള്‍; കാണാം ചിത്രങ്ങള്‍

അജയ് മധു

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരി തെളിയും. സംസ്ഥാനവും വേദികളും കുട്ടികലാകാരന്മാരുമെല്ലാം ഒരു ദിവസം ബാക്കി നിൽക്കെ അവസാനഘട്ട തയാറെടുപ്പുകളിലാണ്

ചിത്രം: അജയ് മധു

സ്വർണ്ണക്കപ്പ് കൊല്ലത്തെത്തി. ഒപ്പം, മത്സരവിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും നല്‍കാനുള്ള 12,000 പുതിയ ട്രോഫികള്‍ രാത്രിയോടെ തൃശൂരില്‍ നിന്ന് കൊല്ലത്ത് എത്തിച്ചു

ചിത്രം: അജയ് മധു

സംസ്ഥാന സ്കൂൾ കലോത്സവ ട്രോഫി ആശ്രമം മൈതാനിയിലെ പ്രധാന വേദിയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, എം എൽ എമാരായ എം മുകേഷ്, പി. സി വിഷ്ണുനാഥ്‌, എം നൗഷാദ് എന്നിവർ ചേർന്ന് സ്വീകരിച്ചു

ചിത്രം: അജയ് മധു

59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. പതിനാലായിരത്തോളം മത്സരാര്‍ഥികള്‍ അഞ്ച് ദിവസങ്ങളിലായി വിവിധ വേദികളില്‍ എത്തും

ചിത്രം: അജയ് മധു

കൊല്ലം ആശ്രാമം മൈതാനമാണ് കലോത്സവത്തിന്റെ പ്രധാന വേദി

ചിത്രം: അജയ് മധു

വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിത്തുടങ്ങി

ചിത്രം: അജയ് മധു

ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ 30 ഓട്ടോകൾ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നുണ്ട്

ചിത്രം: അജയ് മധു

ഇനിയുള്ള അഞ്ച് ദിവസക്കാലം കൊല്ലം നഗരത്തിലും ചുറ്റുവട്ടങ്ങളിമുള്ള 24 വേദികളിലുമായി കേരളത്തിലെ കുട്ടിക്കലാകാരന്മാർ ഒത്തുചേരും

ചിത്രം: അജയ് മധു

ലൈവ് റിപ്പോർട്ടിങ്: കലോത്സവ വിശേഷങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങളും ഒരുങ്ങിക്കഴിഞ്ഞു

ചിത്രം: അജയ് മധു