നിയമതടസം മാറി: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

വെബ് ഡെസ്ക്

ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു.

കോടതി ക്ലീന്‍ചിറ്റ് നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയാകുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തതോടെയാണ് മടങ്ങിവരവിന് വഴി തെളിഞ്ഞത്.

ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

50 മിനുറ്റ് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിലെ രണ്ട് മിനുറ്റാണ് വിവാദമായത്.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജൂലൈ ആറിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.

പുതിയ മന്ത്രിയെ തീരുമാനിക്കാതെ വകുപ്പുകള്‍ വിഭജിച്ചു നല്‍കി.

ചെങ്ങന്നൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് സജി ചെറിയാന്‍.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്.