സുബിയുടെ വിയോഗം; ഞെട്ടല്‍ മാറാതെ സിനിമാ ലോകം

എന്റർടെയ്ൻമെന്റ് ഡെസ്ക്

മോഹൻലാൽ

പ്രിയ സഹോദരിയുടെ അകാല വിയോഗത്തിൽ വേദനയോടെ ആദരാഞ്ജലികൾ

മമ്മൂട്ടി

സുബി സുരേഷിന് ആദരാഞ്ജലികൾ

സുരേഷ് ഗോപി

അഭിനയത്തിന്റെ കാര്യത്തില്‍ കല്പനയ്ക്കൊപ്പം നില്‍ക്കുന്ന കലാകാരിയായിരുന്നു സുബി . സുബിയുടെ നഷ്ടം തീരാവേദന

ജയറാം

വിശ്വസിക്കാനാകാത്ത നഷ്ടം

ദുൽഖർ സൽമാൻ

മലയാള സിനിമയുടെ നഷ്ടം

ദിലീപ്

മറക്കാത്ത ഓര്‍മ

രമേഷ് പിഷാരടി

ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നു വന്ന വ്യക്തിയായിരുന്നിട്ടു കൂടി കാര്യങ്ങളെ വളരെ പോസറ്റീവായിട്ടായിരുന്നു സുബി കെെകാര്യം ചെയ്തിരുന്നത്. ആണുങ്ങള്‍ മാത്രമുണ്ടായിരുന്ന മേഖലയില്‍ തന്റെയായ ഒരു സ്ഥാനമുണ്ടിയെടുക്കാൻ സുബിക്ക് സാധിച്ചിരുന്നു

ടിനി ടോം

മിമിക്രിയില്‍ വന്ന കാലഘട്ടം മുതല്‍ കൂടെയുണ്ടായ കൂട്ടുകാരിയാണ് സുബി. വിയോഗം താങ്ങാവുന്നതിന് അപ്പുറമാണ്.

ഹരിശ്രീ അശോകൻ

പകരം വയ്ക്കാനില്ലാത്ത കലാകാരിയാണ് വിടപറഞ്ഞത്. സുബിയുടെ അസുഖവിവരം അറിഞ്ഞിരുന്നില്ല.

മാമുകോയ

സുബിയുടെ വിയോഗം അതീവ ദുഃഖകരം

ഡയാന സിൽവസ്റ്റർ

ഉള്‍ക്കൊള്ളാനാവാത്ത വിയോഗം . വിശ്വസിക്കാനാകുന്നില്ല

മഞ്ജു പിള്ള

സഹോദര ബന്ധമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. അവൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു. താങ്ങാനാവുന്നില്ല.

കലാഭവൻ നവാസ്

ഞെട്ടിക്കുന്ന വിയോഗമാണ്. സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല. കലാകാരി എന്നതിലുപരി ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു സുബി.