ഹനുമാൻ ക്ഷേത്രത്തിൽനിന്ന് തുടക്കം, മോദിക്കെതിരെ ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്ന് കെജ്‌രിവാൾ; ചിത്രങ്ങൾ

വെബ് ഡെസ്ക്

ജയിലിൽനിന്നു പുറത്തുവന്നതിനുപിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അരവിന്ദ് കെജ്‌രിവാൾ. മോദി സർക്കാരല്ല ഇന്ത്യ സഖ്യമാണ് രാജ്യം ഭരിക്കാൻ പോകുന്നതെന്ന് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ കെജ്‌രിവാൾ

ഇന്നലെ രാത്രി തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ കെ‌ജ്‌രിവാൾ, ഇന്ന് രാവിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി

രാവിലെ 11.30ഓടെ ഭാര്യ സുനിതക്കൊപ്പമായിരുന്നു കെജ്‌രിവാൾ ക്ഷേത്രത്തിലെത്തിയത്. ഒപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എം.പി സഞ്ജയ് സിങ്, ഡൽഹി മന്ത്രിമാരായ അതിഷി, സൗരവ് ഭരദ്വാജ് ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു

ക്ഷേത്രദർശനത്തിനുശേഷം എഎപി ആസ്ഥാനത്ത് എത്തിയ അദ്ദേഹം പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനമുയർത്തി. വൈകിട്ട് നാലിന് സൗത്ത് ഡൽഹിയിലെ മെഹ്റോളിയിലും ആറിന് കൃഷ്ണ നഗറിലും റോഡ് ഷോ നടത്തും

ഏഴാംഘട്ട വോട്ടെടുപ്പ് അവസാനിക്കുന്ന ജൂൺ ഒന്നുവരെയാണ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം നൽകിയത്. തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹം പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്തു അദ്ദേഹം തുടർന്ന് വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് അനുഗ്രഹം തേടി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം നൽകിയത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ വഹിക്കരുതെന്ന് അദ്ദേഹത്തിന് കോടതിയുടെ നിർദേശമുണ്ട്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്