പിഎസ്എൽവി സി-56 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു

വെബ് ഡെസ്ക്

സിംഗപ്പൂരിന് വേണ്ടി ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം നാളെ. പിഎസ്എല്‍വി സി-56 ദൗത്യം സിംഗപ്പൂരിന്‌റെ ഏഴ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും

ഐഎസ്ആർഒ

ഞായറാഴ്ച രാവിലെ 6.31 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപണം നടക്കും

ഐഎസ്ആർഒ

പേലോഡുകളുടെ ആകെ ഭാരം 352 കിലോഗ്രാമാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡിഎസ്- എസ്എആര്‍ ആണ് പ്രധാന പേലോഡ്

ഐഎസ്ആർഒ

വെലോക്സ് എഎം, ആര്‍കേഡ്, സിംഗപ്പൂരിലെ നന്യാങ് സങ്കേതിക സര്‍വകലാശാലയുടെ സ്‌കൂബ്-2, സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടെ ഗലാസിയ-2, നുസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നുലിയോണ്‍, അലീന പ്രൈവറ്റ് ലിമിറ്റഡിന്റെ ഓര്‍ബ് 12 എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍

ഐഎസ്ആർഒ

25.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ശനിയാഴ്ച പുലര്‍ച്ചെ 5.01ന് ആരംഭിച്ചു

ഐഎസ്ആർഒ

ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വി ആണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക. പിഎസ്എല്‍വിയുടെ കോര്‍ എലോണ്‍ വേരിയന്റാണ് ഇതിനായി ഉപയോഗിക്കുന്നത്

ഐഎസ്ആർഒ

585 കിലോമീറ്റര്‍ ഉയരത്തിലുള്ള അഞ്ച് ഡിഗ്രി ചെരിഞ്ഞ പ്രതലമുള്ള ഭ്രമണപഥമാണ് ലക്ഷ്യസ്ഥാനം

ഐഎസ്ആർഒ

നേരത്തെ വൺവെബ്ബിനായി രണ്ട് വിക്ഷേപണം നടത്തിയ ഐഎസ്ആർഒയുടെ മൂന്നാമത്തെ വാണിജ്യവിക്ഷേപണമാണ് നാളത്തേത്. ഐഎസ്ആർഒയുട വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡാണ് സിംഗപ്പൂരിമായി കാരാറിലേർപ്പെട്ടത്

ഐഎസ്ആർഒ