അഭിമാനം ഐഎസ്ആർഒ

വെബ് ഡെസ്ക്

ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി, രാജ്യത്തിന് അഭിമാനമായി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പേടകത്തേയും വഹിച്ച് ഇന്ത്യയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം 3) പറന്നുയർന്നത്

വിക്ഷേപണ വാഹനത്തിന്റെ മൂന്ന് ഘട്ടങ്ങളും മുൻ നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോയി. വിക്ഷേപണം നടന്ന് 16 മിനിറ്റ് ആയതോടെ പേടകത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിച്ചു

ഭൂമിക്ക് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള പേടകത്തെ ഇനി പ്രൊപ്പൽഷൻ മൊഡ്യൂളാണ് മുന്നോട്ട് നയിക്കുക

ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പേടകം പുറത്തുകടക്കുക. പിന്നീട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും

3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലെത്താൻ ഒന്നര മാസത്തെ യാത്രയാണ് ചന്ദ്രയാൻ 3ന്

ഓഗസ്റ്റ് 23 നോ 24 നോ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ഐഎസ്ആർഒയുടെ പദ്ധതി

ഐഎസ്ആർഒയുടെ നേട്ടത്തിൽ മന്ത്രിമാരും വിവിധ രാഷ്ട്രത്തലവന്മാരും നേതാക്കളും ശാസ്ത്രലോകവും അഭിനന്ദിച്ചു

നൂറുകണക്കിന് ശാസ്ത്രപ്രേമികളാണ് വിക്ഷേപണം നേരിട്ട് വീക്ഷിക്കാൻ സതീഷ് ധവാൻ സ്പേസ് സെന്ററിലെ കാഴ്ചാ ഗ്യാലറിയിലെത്തിയത്