'1975 മുതൽ 2023 വരെ'; ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമുകൾ

വെബ് ഡെസ്ക്

ചരിത്രത്തില്‍ ഇതുവരെ നടന്നത് 13 ഏകദിന ലോകകപ്പുകളാണ്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ പോരാട്ടവേദിയിൽ ആറ് ടീമുകളാണ് ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടുള്ളത്

1975 മുതൽ 2019 വരെയുള്ള ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിൽ കിരീടം സ്വന്തമാക്കിയ ടീമുകൾ ഇവരാണ്

വെസ്റ്റ് ഇന്‍ഡീസ് (1975)

ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്നാണ് പ്രഥമ ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയെ തകര്‍ത്താണ് അന്ന് വെസ്റ്റ് ഇന്‍ഡീസ് കീരീടം ചൂടിയത്

വെസ്റ്റ് ഇന്‍ഡീസ് (1979)

രണ്ടാമതും വെസ്റ്റ് ഇന്‍ഡീസ് തന്നെയായിരുന്നു രണ്ടാം തവണയും ലോകകപ്പ് കിരീടം നേടിയത്. ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം സ്വന്തമാക്കിയത്

ഇന്ത്യ (1983)

രണ്ട് വര്‍ഷത്തെ ആധിപത്യത്തിനൊടുവില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു. ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്നെയായിരുന്നു ഈ നേട്ടം

ഓസ്‌ട്രേലിയ (1987)

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ അവരുടെ ആദ്യ ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു

പാകിസ്ഥാന്‍ (1992)

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്നാണ് പാകിസ്ഥാന്‍ ലോകകപ്പ് കിരീടം ചൂടുന്നത്

ശ്രീലങ്ക (1996)

പാകിസ്ഥാനെ തോല്‍പ്പിച്ച് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍നിന്ന് ശ്രീലങ്ക കപ്പ് സ്വന്തമാക്കി

ഓസ്‌ട്രേലിയ (1999)

ലണ്ടനിലെ ലോര്‍ഡ്‌സ്, ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം ഉയർത്തിയത്

ഓസ്‌ട്രേലിയ (2003)

ഇന്ത്യയെ നേരിട്ട് ജോഹന്നാസ്‌ബെര്‍ഗിലെ വാന്‍ഡെറെസില്‍നിന്ന് ഓസ്‌ട്രേലിയ ലോകകപ്പ് സ്വന്തമാക്കി

ഓസ്‌ട്രേലിയ (2007)

ശ്രീലങ്കയുമായി പോരാടിയ ഓസ്‌ട്രേലിയ ബ്രിഡ്ജ്ടൗണില്‍നിന്ന് ലോകകപ്പ് നേടിയെടുക്കുകയായിരുന്നു

ഇന്ത്യ (2011)

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍, ശ്രീലങ്കയെ തോല്‍പ്പിച്ച് നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഇന്ത്യൻ ടീം നൽകിയ ആദരവ് കൂടിയായിരുന്നു ഈ കിരീടം

ഓസ്‌ട്രേലിയ (2015)

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ വിജയകിരീടം ചൂടിയത്

ഇംഗ്ലണ്ട് (2019)

ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്നും ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സ്വന്തമാക്കി

ഓസ്‌ട്രേലിയ (2023)

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പിച്ച് ഓസ്‌ട്രേലിയ ആറാത് ലോകകപ്പ് കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആറ് വിക്കറ്റിനായിരുന്നു കംഗാരുപ്പടയുടെ ജയം