ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ റണ്‍മഴ പെയ്യിച്ച ഇന്ത്യന്‍ ബാറ്റർമാർ

വെബ് ഡെസ്ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ സൂപ്പർ സ്പോർട് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്

ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല

പേസർമാരെ അനുകൂലിക്കുന്ന ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ബാറ്റർമാരുടെ പ്രകടനം നിർണായകമാകുമെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരങ്ങളാരൊക്കെയന്ന് പരിശോധിക്കാം

സച്ചിന്‍ തെണ്ടുല്‍ക്കർ

ദക്ഷിണാഫ്രിക്കയില്‍ 15 ടെസ്റ്റ് മത്സരങ്ങളാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്. 1,161 റണ്‍സും താരം നേടി

വിരാട് കോഹ്ലി

ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 719 റണ്‍സാണ് കോഹ്ലി ദക്ഷിണാഫ്രിക്കയില്‍ നേടിയിട്ടുള്ളത്. 51.35 ആണ് ശരാശരി

രാഹുല്‍ ദ്രാവിഡ്

ദ്രാവിഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 11 കളികളില്‍ നിന്ന് 624 റണ്‍സാണ് താരം ദക്ഷിണാഫ്രിക്കയില്‍ നേടിയിട്ടുള്ളത്

വിവിഎസ് ലക്ഷ്മണ്‍

10 മത്സരങ്ങളാണ് ലക്ഷ്മണ്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. 40.42 ശരാശരിയില്‍ 566 റണ്‍സും നേടിയിട്ടുണ്ട്