ലോകകപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം; കാണാം 'ക്യാപ്റ്റൻസ് ഡേ' ചിത്രങ്ങൾ

വെബ് ഡെസ്ക്

ക്രിക്കറ്റിന്റെ ഏറ്റവും വല പോരാട്ടങ്ങൾക്ക് ഇന്ന് അഹമ്മദാബാദിൽ കൊടിയുയരുകയാണ്. അടുത്ത 45 ദിവസം 10 വേദികളിലായി 10 ടീമുകൾ അണിനിരക്കുന്ന 48 മത്സരങ്ങൾ

മത്സരത്തിന് മുന്നോടിയായി 10 ടീമുകളുടെയും നായകന്മാർ പങ്കെടുക്കുന്ന പരിപാടിയാണ് 'ക്യാപ്റ്റൻസ് ഡേ'. പ്രതീക്ഷകളുടെ സമ്മർദവും ശക്തികേന്ദ്രങ്ങളും കഴിഞ്ഞ പതിപ്പുകളിൽനിന്ന് പഠിച്ച പാഠങ്ങളുമൊക്കെയായി പരസ്പര സംവാദത്തിനുള്ള വേദിയാണ് 'ക്യാപ്റ്റൻസ് ഡേ'

ലോകകപ്പിൽ മത്സരിക്കുന്ന 10 ടീമുകളിലെയും ക്യാപ്റ്റന്മാർ ലോകകപ്പ് ട്രോഫിയ്‌ക്കൊപ്പം 

"ഇവിടെയിരിക്കുന്ന ഓരോ നായകരും അവരുടെ രാജ്യത്തിനായി സവിശേഷമായ നേട്ടം കൈവരിക്കാനാണ് ആഗ്രഹിക്കുന്നത്. 50 ഓവർ ലോകകപ്പ് എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നങ്ങളിലൊന്നാണ്. ഇതൊരു മികച്ച ടൂർണമെന്റായിരിക്കും," എന്നായിരുന്നു ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയുടെ വാക്കുകൾ

ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസ്സൻ

ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ സംവാദത്തിനിടയിൽ

രോഹിത് ശർമയുമായുള്ള നർമ്മ സംഭാഷണത്തിനിടെ പാക് നായകൻ ബാബർ അസം

കഴിഞ്ഞ സീസണിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം നായകൻ ജോസ് ബട്‌ലർ

"ആവേശകരമായ സമയങ്ങളാണിത്. അടുത്ത കാലത്ത് ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു, എന്നാൽ നല്ല റെക്കോർഡുകളും നേടിയിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ലോകകപ്പിനായി കാത്തിരിക്കുകയാണ്", ശ്രീലങ്കൻ നായകൻ ദസുൻ ഷനക പറഞ്ഞു

നർമസംഭാഷണങ്ങൾ പങ്കുവെക്കുന്ന ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലറും പാക് നായകൻ ബാബർ അസമും

പരിപാടിയുടെ അവതാരകൻ രവി ശാസ്ത്രി

നെതർലൻഡ്‌സ് ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്‌സ്, അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി രവി ശാസ്ത്രിയുമായുള്ള സംഭാഷണത്തിനിടെ