അതിവേഗം 2000; ഏകദിന ചരിത്രത്തിലെ വെടിക്കെട്ട് വീരന്മാര്‍ ഇവര്‍

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച 6 ബാറ്റർമാർ ഇവരാണ്

ശുഭ്മാൻ ഗിൽ - ഇന്ത്യ

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് ഇന്ത്യയുടെ ശുഭ്മാൻ ഗിൽ സ്വന്തമാക്കി. 2023 ഒക്ടോബർ 23ന് ന്യൂസിലൻഡിന് എതിരായ ലോകകപ്പ് മത്സരത്തിലാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ഹാഷിം അംലയുടെ പന്ത്രണ്ട് വർഷം പഴക്കമുള്ള റെക്കോഡാണ് ഗിൽ തകർത്തത്. 2019-ൽ അരങ്ങേറ്റം നടത്തിയ താരം വെറും 38 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗില്ലാണ്

ഹാഷിം അംല - ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണർ ഹാഷിം അംലയായിരുന്നു കഴിഞ്ഞ പന്ത്രണ്ട് വർഷമായി പട്ടികയിൽ ഒന്നാമൻ, ശുഭ്മാൻ ഗില്ലിന്റെ നേട്ടത്തോടെ രണ്ടാം സ്ഥാനത്താണിപ്പോൾ. 2011ൽ ഇന്ത്യയ്‌ക്കെതിരായ നടന്ന മത്സരത്തിലാണ് അംല അതിവേഗ 2000 ഏകദിന റൺസ് എന്ന നേട്ടം കൈവരിക്കുന്നത്. 40 ഇന്നിങ്‌സുകളിൽ നിന്നാണ് അംലയുടെ നേട്ടം

Mark Metcalfe

സഹീർ അബ്ബാസ് - പാകിസ്താന്‍

പാകിസ്താന്റെ സഹീർ അബ്ബാസാണ് മൂന്നാം സ്ഥാനത്ത്. 1983 ഒക്ടോബർ രണ്ടിന് ഇന്ത്യക്കെതിരായ മത്സരത്തിലാണ് അബ്ബാസ് ഈ നേട്ടം കൈവരിച്ചത്. 45 ഇന്നിങ്‌സുകളിൽ നിന്നാണ് അദ്ദേഹം 2000 ഏകദിന റൺസ് തികക്കുന്നത്

കെവിൻ പീറ്റേഴ്സൺ - ഇംഗ്ലണ്ട്

പട്ടികയിൽ നാലാം സ്ഥാനത്തുള്ള കെവിൻ പീറ്റേഴ്സൺ 2007 ഏപ്രിൽ 21ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് 2000 ഏകദിന റൺസ് തികച്ചത്. 2004ൽ അരങ്ങേറ്റം കുറിച്ച പീറ്റേഴ്‌സണ്‍ 45 ഇന്നിങ്‌സുകൾ കളിക്കാൻ ഈ നേട്ടത്തിലേക്കെത്തുന്നത്

ബാബർ അസം - പാകിസ്താന്‍

2018-ൽ നടന്ന ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടെ തന്റെ 45-ാമത്തെ ഇന്നിങ്‌സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അസം

റാസ്സി വാന്‍ ഡര്‍ ഡസന്‍ - ദക്ഷിണാഫ്രിക്ക

2023 ഒക്ടോബർ 12 ന് നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് വാന്‍ ഡര്‍ ഡസന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ 45 ഇന്നിങ്‌സുകളിൽ നിന്ന് 2000 ഏകദിന റൺസ് തികക്കുന്ന താരമെന്ന കെവിൻ പീറ്റേഴ്സന്റെയും ബാബർ അസമിന്റെയും നേട്ടത്തിനൊപ്പമെത്തി വാന്‍ ഡര്‍ ഡസന്‍.