ബാറ്റിംഗ് വീരന്മാർ; ലോകകപ്പ് ചരിത്രത്തിലെ അതിവേഗ സെഞ്ചുറിക്കാർ ഇവരാണ്

വെബ് ഡെസ്ക്

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം

ഗ്ലെൻ മാക്‌സ്‌വെല്‍ - ഓസ്ട്രേലിയ

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ഇന്നത്തെ ഓസ്ട്രേലിയ നെതര്‍ലഡ്സ് മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഗ്ലെൻ മാക്‌സ്‌വെല്‍ സ്വന്തമാക്കി. 40 പന്തുകളില്‍ നിന്ന് 100 തികച്ചാണ് മാക്‌സ്‌വെല്‍ ലോകകപ്പിലെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്

എയ്ഡന്‍ മര്‍ക്രം - ദക്ഷിണാഫ്രിക്ക

2023 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 49 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ ദക്ഷിണാഫ്രഫിക്കന്‍ താരം എയ്ഡന്‍ മര്‍ക്രമാണ് പട്ടികയിൽ രണ്ടാമത്

കെവിന്‍ ഒ ബ്രൈന്‍ - അയർലൻഡ്

2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് കെവിന്‍ ഒ ബ്രൈന്റെ അതിവേഗ സെഞ്ചുറി പിറന്നത്. 50 പന്തുകളില്‍ നിന്നായിരുന്നു ബ്രൈന്‍ സെഞ്ചുറി തികച്ചത്

എബി ഡിവില്ലിയേഴ്സ് - ദക്ഷിണാഫ്രിക്ക

52 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2015 ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം

ഓയിന്‍ മോർഗന്‍ - ഇംഗ്ലണ്ട്

കഴിഞ്ഞ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 57 പന്തുകളില്‍ നിന്നാണ് മോർഗന്‍ സെഞ്ചുറി നേടിയത്

രോഹിത് ശർമ്മ - ഇന്ത്യ

ഈ വർഷത്തെ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 63 പന്തുകളില്‍ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്

Matt Roberts

കുശാൽ മെൻഡിസ് - ശ്രീലങ്ക

ഈ മാസം 10ന് നടന്ന ശ്രീലങ്ക - പാകിസ്താൻ മത്സരത്തിലാണ് ശ്രീലങ്കയുടെ കുശാൽ മെൻഡിസ് 65 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടുന്നത്

മാത്യു ഹെയ്ഡൻ - ഓസ്ട്രേലിയ

2007 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് മാത്യു ഹെയ്ഡന്റെ അതിവേഗ സെഞ്ചുറി പിറന്നത്. 66 പന്തുകളില്‍ നിന്നായിരുന്നു ഹെയ്ഡൻ ലോകകപ്പിലെ തന്റെ അതിവേഗ സെഞ്ചുറി തികച്ചത്

ജോൺ ഡാവിസൺ - കാനഡ

2003 ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിൽ 67 പന്തുകളിൽ നിന്നാണ് ജോൺ ഡാവിസൺ സെഞ്ചുറി നേടിയത്

കുമാർ സംഗക്കാര - ശ്രീലങ്ക

70 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയാണ് ശ്രീലങ്കയുടെ സംഗക്കാര അതിവേഗ സെഞ്ചുറിക്കാരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. 2015 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം