'ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല'; സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ വാക്കുകള്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്

കുവൈറ്റുമായി നടക്കുന്ന മത്സരത്തോടെ ഛേത്രി ബൂട്ടഴിക്കും.

എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ ചില വാക്കുകളുണ്ട്

നിങ്ങള്‍ക്ക് പ്രചോദനമാകുന്നെങ്കില്‍ മാത്രമാണ് ഈഗോ നല്ലത് എന്നായിരുന്നു ഛേത്രി ഒരിക്കല്‍ പറഞ്ഞത്

നൂറുശതമാനം പരിശ്രമിക്കാതെ ഒരുദിവസം പോലും കഴിഞ്ഞുപോകില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ്

നിങ്ങള്‍ നല്ല ഫോമിലായിരിക്കുമ്പോള്‍, ലക്ഷ്യത്തിലേക്ക് സ്ഥിരം നീങ്ങിക്കൊണ്ടേയിരിക്കുക. നിങ്ങള്‍ കളിക്കുന്ന ബെസ്റ്റ് മാച്ചില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഗോള്‍ നേടാന്‍ സാധിച്ചെന്നു വരില്ല.

ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല. ഞാനെപ്പോഴും വിശപ്പുള്ളൊരു മനുഷ്യനാണ്, ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ കളിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആനന്ദം അവിശ്വസനീയമാണ്. അതിനുവേണ്ടി എനിക്കുള്ളത് എല്ലാം നല്‍കാന്‍ ഞാന്‍ തയാറാണ്.

ഒന്നോ രണ്ടോ മത്സരങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍ അത് ഭാഗ്യം കൊണ്ടാണെന്ന് പറയാം. പക്ഷേ പതിനെട്ട് മത്സരങ്ങള്‍ കടന്ന് ചാംപ്യന്‍ഷിപ്പ് ജയിച്ചാല്‍ അത് ഭാഗ്യമല്ല.