ഇനി അല്‍ - നെയ്മര്‍

വെബ് ഡെസ്ക്

ബ്രസീലിയന്‍ സുപ്പര്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറിന് അറബ് മണ്ണില്‍ രാജകീയ സ്വീകരണം

ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടതിന് പിന്നാലെയാണ് നെയ്മര്‍ സൗദിയിലെത്തിയത്.

160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്‍കുന്ന പ്രതിഫലം

സൗദിയിലേക്ക് യാത്ര തിരിക്കും മുന്‍പ് നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൊന്ന്.

വെള്ളിയാഴ്ച രാത്രി വൈകി റിയാദ് വിമാനത്താവളത്തിലെത്തിയ നെയ്മറിനെ അല്‍ ഹിലാല്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെത്തിയാണ് സ്വീകരിച്ചത്.

സൗദി ക്ലബുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ഒപ്പിട്ടത്.

റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ നെയ്മര്‍ ഔദ്യോഗികമായി അല്‍ഹിലാല്‍ ജേഴ്സി അണിയും.