വെബ് ഡെസ്ക്
സന്തോഷ് ട്രോഫിയിൽ കേരള vs മിസോറം
ഹീറോ ഐ ലീഗിൽ ഗോകുലം കേരള vs ചർച്ചിൽ ബ്രദേഴ്‌സ്
ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ്
സന്തോഷ് ട്രോഫി മത്സരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30 ന്. എതിരാളികളുടെ വരവ് ഗ്രൂപ്പിലെ മുഴുവൻ മത്സരങ്ങളും വിജയിച്ച്.
തോൽക്കാതിരുന്നാൽ പി ബി രമേഷ് പരിശീലിപ്പിക്കുന്ന കേരള ടീമിന് ഫൈനൽ റൗണ്ട് ഉറപ്പിക്കാം. ഉയർന്ന ഗോൾ ശരാശരി കേരളത്തിന് അനുകൂലം
നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടിയ നിജോ ഗിൽബർട്ട് മിന്നും ഫോമിൽ
ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്‌സ് മത്സരം വൈകുന്നേരം 4.30ന് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍
ഗോകുലം കേരള തയ്യാറെടുക്കുന്നത് പുതിയ പരിശീലകൻ ഫ്രാൻസെസ് ബോണറ്റിന് കീഴിലെ ആദ്യ മത്സരത്തിന്
ലീഗിൽ ഇരു ടീമുകളും ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 15 പോയിന്റുമായി ഗോകുലം അഞ്ചാമതും 12 പോയിന്റുള്ള ചർച്ചിൽ ഏഴാമതുമാണ്
മുംബൈയുടെ മൈതാനത്ത് നടക്കുന്ന മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം 7.30ന് ആരംഭിക്കും
ഈ സീസണിൽ ലീഗിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി എഫ്‌സി. നാലാം മത്സരത്തിൽ മുംബൈയോട് തോറ്റതിന് ശേഷം ലീഗിൽ അപരാജിതരാണ് കേരള ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ മൂലം പുറത്തിരുന്ന ഇവാന്‍ കല്യൂഷ്നി ആദ്യ പതിനൊന്നിൽ മടങ്ങിയെത്തിയേക്കും
കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്റെ സേവനം ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭ്യമാകില്ല. ജംഷഡ്‌പൂരിനെതിരായ മഞ്ഞക്കാർഡോടുകൂടെ നാല് മഞ്ഞക്കാർഡുകൾ ലഭിച്ചതാണ് തിരിച്ചടിയായത്.