മെസി രാജ്യാന്തര കിരീട വരള്‍ച്ച അവസാനിപ്പിച്ചിട്ട് രണ്ട് വര്‍ഷം

വെബ് ഡെസ്ക്

2 വർഷം മുൻപ് ഇതേ ദിവസമാണ് ലയണൽ മെസി തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി സ്വന്തമാക്കുന്നത്

മാരക്കാനയിൽ നടന്ന ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് കൊണ്ടായിരുന്നു മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കിരീടം ചൂടിയത്.

അര്‍ജന്റീന ജഴ്‌സിയില്‍ മെസിയുടെ ആദ്യ രാജ്യാന്തര കിരീടമായിരുന്നു അത്.

രണ്ടു തവണ കൈയെത്തും ദൂരത്ത് നഷ്ടമായ കിരീടമാണ് മെസി 2021-ല്‍ സ്വന്തമാക്കിയത്.

2015-ലും 2016-ലും ഫൈനലില്‍ തോറ്റ് തലകുനിച്ചു നിന്ന മെസിക്ക് 2021 കാത്തുവച്ചത് കിരീടശോഭയായിരുന്നു

വിജയഗോള്‍ നേടിയ എയ്ഞ്ചൽ ഡി മരിയയായിരുന്നു മാരക്കാനയിൽ നടന്ന ഫൈനലിലെ താരം

മാരക്കാനയിലെ ആ വിജയം മെസിക്കും അര്‍ജന്റീനയ്ക്കും ഒരു തുടക്കമായിരുന്നു. പിന്നീട് ഒന്നിനു പിറകെ ഒന്നായി രണ്ടു രാജ്യാന്തര കിരീടങ്ങള്‍. അതിലൊന്ന് ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും ഔന്നത്യമുള്ള ലോകകപ്പും.