ചരിത്ര നേട്ടത്തില്‍ മെസി, താരമായി ബോണ്‍മാറ്റി

വെബ് ഡെസ്ക്

എട്ടാം തവണയും ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മെസി. കടുത്ത എതിരാളിയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് മെസി എട്ടാമതും ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയത്.

സ്പാനിഷ് താരം ഐതാന ബോണ്‍മാറ്റി വനിതാ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കി. ലോകകപ്പില്‍ സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയതിനൊപ്പം ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കിയ മികച്ച പ്രകടനമാണ് മെസിയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. പുരസ്താരം സ്വന്തമാക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമാണ്‌ മെസി.

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ലെവ്‌ യാഷിന്‍ ട്രോഫി അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസ്

സോക്രട്ടീസ് പുരസ്‌കാരത്തിന് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ അര്‍ഹനായി

മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാലണ്ടിന്

എര്‍ലിങ് ഹാലണ്ടും കിലിയന്‍ എംബാപ്പെയും പുരസ്കാര ചടങ്ങില്‍

മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്.