മൊബൈല്‍ ഫോൺ വിപ്ലവത്തിന് 50 വർഷം

വെബ് ഡെസ്ക്

ഹലോ, മോട്ടോ

1973ൽ അമേരിക്കയിൽ നിർമിച്ച മോട്ടറോളയുടെ ലോകത്തിലെ ആദ്യ മൊബൈൽ ഫോണാണിത്. നീളം 10 ഇഞ്ചും 1.25 കിലോഗ്രാം ഭാരവുമാണുണ്ടായിരുന്നത്. 20 മിനിറ്റ് മാത്രമായിരുന്നു ബാറ്ററി ലൈഫ്

ആദ്യ മെസേജ്

1992 ഡിസംബർ മൂന്നിനാണ് ആദ്യത്തെ ലോകത്തിലെ ആദ്യത്തെ എസ്എംഎസ് സന്ദേശം കൈമാറിയത്. 'മെറി ക്രിസ്മസ്' എന്നായിരുന്നു മെസേജിലെ വാചകം. വോഡഫോൺ ഡയറക്ടർ റിച്ചാർഡ് ജാർവിസിന്റെ സെൽഫോണിലേക്കായിരുന്നു മെസേജ്

നോക്കിയ വിപ്ലവം

ഫിന്നിഷ് ബ്രാൻഡായ നോക്കിയ, മൊബൈൽ ഫോണുകളുടെ ഒരു വിപ്ലവം തന്നെ ആരംഭിച്ചു. 1997-ൽ നോക്കിയയുടെ 6110 മോഡലാണ് പാമ്പ് ഇരയെ തിന്നുന്ന ഗെയിമുകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്

ആദ്യമായി 3ജി സൗകര്യം

അതിവേഗ ഇന്റർനെറ്റ് ആക്‌സസ് അനുവദിക്കുന്ന 3ജി മൊബൈൽ നെറ്റ് വർക്ക് ആദ്യം നിലവിൽ വരുന്ന രാജ്യമാണ് ജപ്പാൻ. 1999-ൽ ക്യൂസെറ വിപി -210 രംഗത്തിറക്കി

ആദ്യ ഐഫോൺ

2007ൽ സ്റ്റീവ് ജോബ്സ് ലോകത്തിന് മുൻപിൽ ആദ്യത്തെ ഐഫോൺ പരിചയപ്പെടുത്തി. ഐപോഡ്, ഫോൺ, ഇന്റർനെറ്റ് കമ്മ്യൂണിക്കേറ്റർ എന്നിവയെല്ലാം ഒരു ഉപകരണത്തിൽ ഉള്ളതായിരുന്നു ആദ്യത്തെ ഐഫോൺ

ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പുകള്‍

2009ലാണ് വാട്സാപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. തുടർന്ന് വൈബർ, വീചാറ്റ്, ടെലഗ്രാം, സിഗ്നൽ എന്നിവയും പ്രവർത്തനം ആരംഭിച്ചു. പരമ്പരാഗത നെറ്റ്‌വർക്കുകളേക്കാൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഈ ആപ്പുകൾ 2012-ഓടെ എസ്എംഎസുകളെക്കാൾ ജനപ്രിയമായി

ഇമോജികളുടെയും സിറിയുടെയും വരവ്

1999ലാണ് ഷിഗെറ്റാക കുരിറ്റ വരച്ച ചെറിയ മുഖങ്ങൾ ഇമോജികളായി ഐഫോണിന്റെ ക്യാരക്ടർ ലൈബ്രറിയിൽ പ്രത്യക്ഷപ്പെടുന്നത് 2011ല്‍. ഇതേ വര്‍ഷം തന്നെയാണ് ആപ്പിളിന്റെ ഐഫോൺ 4എസിൽ 'സിരി' ഉൾപ്പെടുത്തുന്നത്. തുടർന്ന് ഗൂഗിളും ആമസോണും അവരുടേതായ വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തി

5ജി നെറ്റ്‌വർക്ക്, മടക്കാവുന്ന സ്‌ക്രീനുള്ള ടച്ച് സ്ക്രീൻ ഫോൺ

2019 ഏപ്രിൽ 5-ന്, 5G നെറ്റ് വർക്ക് പരീക്ഷിക്കുന്ന ആദ്യ രാജ്യമായി ദക്ഷിണ കൊറിയ മാറി. അതേ വർഷം, ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങും ചൈനയുടെ ഹവായ്യുമാണ് മടക്കാവുന്ന സ്‌ക്രീനുള്ള ഗാലക്‌സി ഫോൾഡ്, മേറ്റ് എക്‌സ് എന്നിവ പുറത്തിറക്കിയത്.