ഇന്ത്യയില്‍ ഉടന്‍ ലഭിക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍

വെബ് ഡെസ്ക്

വര്‍ഷാവസാനത്തിന് മുമ്പ് സമ്മാനങ്ങളുമായി ആപ്പിളും. ഇന്ത്യയില്‍ നിരവധി ഉത്പ്പന്നങ്ങളാണ് ആപ്പിള്‍ ഉടന്‍ പുറത്തിറക്കുന്നത്.

ഐ ഫോണ്‍ 15 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ പുതിയ മാക്ബുക്കുകളും പുറത്തിറക്കുകയാണ് ആപ്പിള്‍

എം3, എം3 പ്രോ, എം3 മാക്‌സ് എന്നിവ ഉള്‍പ്പെടുന്ന പുതിയ എം3 ചിപ്പ്‌സെറ്റുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്

മറ്റ് ഹൈ-എന്‍ഡ് പിസി ചിപ്പുകളേക്കാള്‍ വേഗതയുള്ള എം3 പ്രോ ചിപ്‌സെറ്റുള്ള രണ്ട് പുതിയ മാക്ബുക്ക് പ്രോ മോഡലുകളും ആപ്പിള്‍ പ്രഖ്യാപിച്ചു

14 ഇഞ്ച്, 16 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തിലാണ് പുതിയ മാക്ബുക്ക് പ്രോ വരുന്നത്. 1,69,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്

24 ജിബി റാം വരെയുള്ള പുതിയ എം3 ചിപ്പിനൊപ്പം ആപ്പിള്‍ ഐ മാക് പുതുക്കുകയും ചെയ്തു. അടിസ്ഥാന മോഡലിന് 1,34,900 രൂപയാണ് വില

ആപ്പിള്‍ എം3 സീരീസ് സിലിക്കണ്‍ എം2 ചിപ്പിന്റെ അപ്‌ഗ്രേഡാണ്. എന്നാല്‍ എം3 സീരീസിന്റെ പ്രകടനങ്ങളെ ആപ്പിള്‍ തന്നെ താരതമ്യം ചെയ്യുന്നത് എം1 സീരീസുമായാണ്

ആപ്പിള്‍ മാകും ഐ പാഡും കൂടാതെ 3ജെന്‍ സിലിക്കണും ആപ്പിള്‍ പുറത്തിറക്കി