റോഡിൽ ഷോ വേണ്ട: എഐ ക്യാമറകൾ പണി തുടങ്ങുന്നു

വെബ് ഡെസ്ക്

ട്രാഫിക്ക് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് നിയമ ലംഘനം നടത്തി രക്ഷപെടുന്നവർക്കിതാ വമ്പൻ പണി വരുന്നു.

ഏപ്രിൽ 20 മുതൽ എഐ ക്യാമറകള്‍ പ്രവർത്തന സജ്ജമാകുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഉപയോഗിച്ച് റോഡ് നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടെത്താനുള്ള 'സേഫ് കേരള' പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി

മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകളാകും നിയമലംഘകരെ പിടികൂടാനായി ഇനി മുതൽ പ്രവർത്തിക്കുക.

എഐ ക്യാമറകളിൽ കുടുങ്ങാതെയിരിക്കാൻ ഇനി എന്തൊക്കെ ശ്രദ്ധിക്കണം

ഹെൽമെറ്റ് ഇല്ലാതെയുളള യാത്രകൾ ഒഴിവാക്കുക.

രണ്ടിലധികം ആളുകൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാതിരിക്കുക.

ലൈൻ മറികടന്നുള്ള ഡ്രൈവിംഗ് പാടില്ല

യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക

മൊബൈലിൽ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കരുത്

നിയമലംഘനത്തിൽ ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീററർ അപ്പുറമുള്ള എ ഐ ക്യാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴ വീഴും