ക്യാമറയാണോ നിങ്ങളുടെ പരിഗണന? വാങ്ങാം ഈ സ്മാര്‍ട്ട്ഫോണുകള്‍

വെബ് ഡെസ്ക്

സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ ക്യാമറ എത്രത്തോളം മികച്ചതാണെന്ന് ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗവും. ക്യാമറകൊണ്ടുമാത്രം വിപണിയില്‍ സ്വീകാര്യത നേടിയ സ്മാര്‍ട്ട്ഫോണുകളുമുണ്ട്

ആപ്പിള്‍, സാംസങ്, സോണി, വിവോ എന്നീ കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകളെല്ലാം ക്യാമറയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഈ വര്‍ഷം വിപണി കീഴടക്കിയതും മികച്ച ക്യാമറ അനുഭവം സമ്മാനിക്കുന്നതുമായ ഫോണുകള്‍ പരിശോധിക്കാം

വിവോ എക്സ് 90 പ്രോ

50 മെഗാ പിക്സലാണ് (എംപി) വിവൊ എക്സ് 90 പ്രോയുടെ പ്രധാന ക്യാമറ. ഒപ്പം 50 എംപി ടെലിഫോട്ടോ ലെന്‍സും വരുന്നു. 12 എംപിയാണ് അള്‍ട്രവൈഡ് സെന്‍സര്‍. വില 77,419 രൂപ

ഷവോമി 13 പ്രോ

പ്രധാന ക്യമറയും ടെലിഫോട്ടോ ലെന്‍സും അള്‍ട്രാവൈഡ് സെന്‍സറുമെല്ലാം 50 എംപിയാണ് വരുന്നത്. വില 74,999 രൂപ

ഗൂഗിള്‍ പിക്സല്‍ 8 പ്രോ

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ 8 പ്രോയിലും 50 എംപിയാണ് പ്രാധാന ക്യാമറ. ടെലിഫോട്ടോ ലെന്‍സും അള്‍ട്രാവൈഡ് സെന്‍സറും 48 എംപിയാണ് വരുന്നത്. വില 1,06,999 രൂപ

സാംസങ് ഗാലക്സി എസ്23 ആൾട്രാ

നിലവിലുള്ളവയിൽ ഏറ്റവും മികച്ച ക്യാമറ ഫോണുകളിൽ ഒന്ന്. ഗാലക്‌സി സീരീസിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എന്ന പ്രത്യേക ചിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 12എംപി അൾട്രാ വൈഡ് ക്യാമറ, 10എംപി പെരിസ്കോപ്പ് ലെൻസ്, മറ്റൊരു 10എംപി ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് പ്രൈമറി ക്യാമറയിൽ ഉൾപ്പെടുന്നത്. മുൻവശത്ത്, 12 എംപി സെൽഫി ക്യാമറയാനുള്ളത്. 1,24,999 രൂപയിലാണ് വില ആരംഭിക്കുന്നത്. പ്രീമിയം പതിപ്പിന്റെ വില 1,54,999 രൂപ.

ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ്

ആപ്പിൾ ഈ വർഷം പുറത്തിറക്കിയ ഏറ്റവും പ്രീമിയം പതിപ്പ്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയുമാണ് പ്രോ മാക്‌സിലുള്ളത്. 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറയും സവിശേഷതയാണ്. 1,59,900 രൂപയാണ് വില.