ചാറ്റ് ജിപിടി മികച്ച രീതിയിൽ പ്രയോജനപ്പെടുത്താം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

ഓപ്പണ്‍ എ ഐ വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിക്ക് അസാധാരണമായ വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി.

നിരവധി പേർ പല ആവശ്യങ്ങൾക്കായി ഇപ്പോൾ ചാറ്റ് ജിപിടി ഉപയോഗിക്കാറുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകാൻ പുതിയ ഫീച്ചറുകളും ചാറ്റ് ജിപിടി അവതരിപ്പിക്കുന്നുണ്ട്.

ചാറ്റ് ജിപിടി ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ ഈ വിദ്യകൾ പരീക്ഷിച്ച് നോക്കൂ

വ്യക്തമായ നിർദേശങ്ങൾ നൽകുക. ഉദാഹരണങ്ങൾ നൽകുക. വാക്കുകളുടെ പരിധി വ്യക്തമാക്കുക. നിങ്ങൾക്ക് ഏത് ഫോർമാറ്റിൽ ആണ് ഉത്തരം വേണ്ടതെന്ന് വ്യക്തമാക്കുക. ചാറ്റ് ജിപിടിക്ക് നിങ്ങളുടെ മനസ്സ് വായിക്കാൻ അറിയില്ല. അതിനാൽ നിങ്ങൾക്കെന്താണ് വേണ്ടതെന്ന് വളരെ കൃത്യമായി പറയുക.

എപ്പോഴും റഫറൻസ് ടെക്സ്റ്റ് നൽകുക. റഫറൻസ് ടെക്സ്റ്റുകൾ നൽകുന്നത് വ്യാജമായ ഉത്തരങ്ങൾ ഇല്ലാതാക്കി കൂടുതൽ ശരിയായ ഉത്തരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു.

വളരെ ലളിതമായി ആശയവിനിമയം നടത്തുക. വളരെ സങ്കീർണ്ണമായ വിധത്തിൽ ആശയവിനിമയം നടത്തുമ്പോൾ തെറ്റ് വരാനുള്ള സാധ്യതകളും ഏറുന്നു. ഇനി സങ്കീർണമായ വിവരങ്ങളാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അതിനനുസരിച്ച് സംഗ്രഹം നൽകുക.

വിഷയത്തിൽ നിഗമനങ്ങളെക്കാൾ പരിഹാരമാണ് ആവശ്യമെന്ന് ചാറ്റ്ബോട്ടിനോട് വ്യക്തമാക്കുക. മറുപടി ലഭിച്ച് കഴിഞ്ഞാലും എന്തെങ്കിലും വിശദാംശങ്ങൾ വിട്ടുപോയിട്ടുണ്ടോ എന്ന് എപ്പോഴും ചോദിക്കുക. ഇത് ചാറ്റ്‌ജിപിടിക്ക് "ചിന്തിക്കാൻ" സമയം നൽകുകയും തുടർന്ന് പ്രതികരണം കൂടുതൽ വ്യക്തമാക്കാൻ അതിനെ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് ഉത്തരം ഏത് രൂപത്തിലാണോ വേണ്ടത് ആ രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് തമാശ കലർന്ന മറുപടികൾ ആണ് വേണ്ടതെങ്കിൽ അത് പറയുക. " ഓരോ പാരഗ്രാഫിലും തമാശകൾ ചേർക്കുക" പോലുള്ള നിർദേശങ്ങൾ നൽകാം.

ചില ജോലികളുടെ ക്രമം ഘട്ടം ഘട്ടമായി നൽകുക. അത് പ്രക്രിയ കൂടുതൽ എളുപ്പകരമാക്കും