ഗെയ്മിങ് ആണോ താല്പര്യം; കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ പറ്റിയ 6 ഗെയ്മിങ് സ്മാർട്ട്ഫോണുകൾ

വെബ് ഡെസ്ക്

പല തരം ഫീച്ചറുകളുമായാണ് ഇപ്പോൾ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നത്. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകിയിറങ്ങുന്ന ഫോണുകൾക്കും ഗെയ്മിങ് അടിസ്ഥാനമാക്കിയുള്ള ഫോണുകൾക്കും വൻ സ്വീകാര്യതയാണ് ഉപഭോക്താക്കൾക്കിടയിൽ ലഭിക്കുന്നത്

ഗെയിമിങ്ങിനോട് താൽപര്യമുള്ളവർക്കായി അതിനായി രൂപപ്പെടുത്തിയ സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച ബാറ്ററി കൂടുതൽ കരുത്തുള്ള പ്രോസസര്‍, ഉയർന്ന റെസല്യൂഷനുള്ള ഡിസ്പ്ലേ എന്നിവയാണ് ഇത്തരം ഫോണുകളുടെ പ്രത്യേകത

മറ്റെതൊരു ഫീച്ചറിനെക്കാളും വലിയ സ്‌ക്രീനിൽ നിന്ന് ചെറിയ സ്‌ക്രീനിലേക്ക് വരുമ്പോൾ മികച്ച ഗെയ്മിങ് എക്സ്പീരിയൻസ് നൽകുകയാണ് ഇത്തരം ഫോണുകളുടെ പ്രധാന യുഎസ്പി (യുണീക്ക് സെല്ലിങ് പോയിന്റ്)

കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന നിലവിൽ വിപണിയിലുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

സാംസങ് ഗാലക്സി എഫ് 54 (5ജി)

25,600 ആണ് ഈ സ്മാർട്ട്ഫോണിന്റെ വില. 6.7 ഇഞ്ച് ഡിസ്‌പ്ലേയിൽ ഒക്ട കോർ സാംസങ് എക്സിനോസ് 1380 ചിപ്‌സെറ്റാണ് ഈ ഫോണിലുള്ളത്. 6000mAh ബാറ്ററിയും മറ്റൊരു പ്രത്യേകതയാണ്

ഐക്യു നിയോ 7 (5ജി)

ഗെയിമിംഗ് സ്മാർട്ട്ഫോണുകൾക്കിടയിലെ പുതിയ താരമായ ഐക്യുവിന്റെ പുതിയ മോഡലാണ് ഐക്യു നിയോ 7. മീഡിയടെക് ഡൈമെൻസിറ്റി 8200 5ജി ചിപ്‌സെറ്റാണ് ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 25,999 രൂപയാണ് ഐക്യു നിയോ 7ന്റെ വില

പോകോ എഫ് 5

ഒക്ട കോർ സ്നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്‌സെറ്റ്, 8 ജിബി റാം, 5000mAh ബാറ്ററി തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രതേകത. 29,999 രൂപയാണ് പോകോ എഫ് 5ന്റെ വില

ഷവോമി റെഡ്മി നോട്ട് 12 പ്രൊ പ്ലസ് (5ജി)

മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റാണ് ഈ ഫോണിലുള്ളത്. 4980mAh ബാറ്ററി വരുന്ന ഇ ഐഫോണിന്റെ വില 27,345 രൂപയാണ്

വിവോ വി 27 (5ജി)

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ്, 4600mAh ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രതേകത. വില 29,669 രൂപ

വൺ പ്ലസ് 10 ആർ (5ജി)

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് ചിപ്‌സെറ്റാണ് ഈ ഫോണിലുള്ളത്. 5000mAh ബാറ്ററി, 8 ജിബി റാം ഉൾപ്പെടുന്ന ഈ ഫോണിന്റെ വില 29,790 ആണ്