അറിയാം ഇന്ത്യയിലെ പ്രശസ്തമായ ഹ്യൂമനോയിഡ് റോബോട്ടുകള്‍

വെബ് ഡെസ്ക്

മനുഷ്യന് സമാനമായി നിര്‍മിക്കുന്ന റോബോട്ടുകളെയാണ് ഹ്യൂമനോയിഡുകളെന്ന് വിളിക്കുന്നത്

ഇന്ത്യയും ഹ്യൂമനോയിഡുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്. അത്തരത്തില്‍ ഇന്ത്യ വികസിപ്പിച്ച ശ്രദ്ധേയമായ ഹ്യൂമനോയിഡുകളെ പരിചയപ്പെടാം

മാനവ്

ഇന്ത്യയുടെ ആദ്യത്തെ ത്രീഡി പ്രിന്റഡ് ഹ്യൂമനോയിഡ് റോബോട്ടാണ് മാനവ്. ഹിന്ദിയില്‍ മനുഷ്യന്‍ എന്നാണ് മാനവിന്റെ അര്‍ഥം. ചെറിയ ഭാരം മാത്രമുള്ള മാനവിന് ശബ്ദം മനസിലാക്കാന്‍ സാധിക്കും

മിത്ര

അഞ്ചടി ഉയരമുള്ള മിത്ര ബെംഗളൂരുവിലെ ഇന്‍വെന്റോ റോബോട്ടിക്‌സാണ് നിര്‍മിച്ചത്. മനുഷ്യരെ പോലെയുള്ള സംസാരം, ദിശ മനസിലാക്കുക, മുഖം തിരിച്ചറിയുക, സംസാരം തിരിച്ചറിയുക തുടങ്ങിയ കഴിവുകള്‍ മിത്രയ്ക്കുണ്ട്

റോബോകോപ്

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള എച്ച് ബോട്‌സ് റോബോടിക്‌സാണ് റോബോകോപ് നിര്‍മിച്ചത്. നിയമങ്ങളും ട്രാഫിക് പ്രശ്‌നങ്ങളും നിയന്ത്രിക്കാന്‍ നിയമ ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് റോബോകോപ് ചെയ്യുന്നത്

കെംപ

ഇംഗ്ലീഷിലും കന്നഡയിലും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്ന യാത്രക്കാരെ സഹായിക്കുന്ന ഹ്യൂമനോയിഡാണിത്. സിറെന ടെക്‌നോളജി നിര്‍മിച്ച കെംപ ബെംഗളൂരു വിമാനത്താവളത്തിലാണ് സ്ഥിതി ചെയ്യുന്നത്

റാഡ

ഇന്ത്യയുടെ എയര്‍ലൈനായ വിസ്താര നിര്‍മിച്ച എഐ അധിഷ്ഠിത റോബോട്ടാണ് റാഡ. 360 ഡിഗ്രി കറങ്ങുന്ന റാഡ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്ഥിതി ചെയ്യുന്നത്

ഐറ

കൊച്ചി ആസ്ഥാനമായുള്ള സ്റ്റാര്‍ട് അപ് കമ്പനിയായ അസിമോവ് റോബോട്ടിക്‌സ് നിര്‍മിച്ച ഹ്യൂമനോയിഡ് റോബോട്ടാണ് ഐറ. ഇത് എച്ച്ഡിഎഫ്‌സി ബാങ്കില്‍ സ്റ്റാഫുകളെ സഹായിക്കാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്