ട്രെന്‍ഡിങ്ങായി ത്രെഡ്സ്; എങ്ങനെ അക്കൗണ്ട് എടുക്കാം?

വെബ് ഡെസ്ക്

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകൾക്ക് ശേഷം മെറ്റ ഏറ്റവും പ്രതീക്ഷ പുലർത്തുന്ന ആപ്പായ ത്രെഡ്സ് ഹിറ്റായി മാറിക്കഴിഞ്ഞു. ടെക്സ്റ്റ് ആപ്പായ ത്രെഡ്സ് അവതരിപ്പിച്ച് ഏഴ് മണിക്കൂറിനുള്ളിൽ ഒരു കോടി ഉപയോക്താക്കളാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്. ഉപയോക്താക്കളുടെ എണ്ണത്തിൽ ത്രെഡ്സ് ട്വിറ്ററിനെ കടത്തിവെട്ടുമെന്നാണ് വിലയിരുത്തലുകൾ.

ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്ന ത്രെഡ്സിൽ നിഷ്പ്രയാസം അക്കൗണ്ട് എടുക്കാം. ത്രെഡ്സ് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആവശ്യമാണ്. ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ ആപ്പ് സൗജന്യമായി ലഭ്യമാണ്

സ്റ്റെപ്പ് 1

ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ 'ത്രെഡ്സ്, ആന്‍ ഇന്‍സ്റ്റഗ്രാം ആപ്പ്' (Threads, an Instagram ആപ്പ്) ഡൗൺലോഡ് ചെയ്യുക

സ്റ്റെപ്പ് 2

ഡൗൺലോഡ് ചെയ്താല്‍ ആദ്യത്തെ വിന്‍ഡോയില്‍ ലോഗിന്‍ വിത്ത് ഇന്‍സ്റ്റഗ്രാം (Login with Instagram) ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 3

ശേഷം ഇന്‍സ്റ്റഗ്രാമിലെ യൂസർ നെയിമും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയാം. ശേഷം ഇന്‍സ്റ്റഗ്രാമിലെ നിങ്ങളുടെ വിവരങ്ങള്‍ 'ഇംപോർട്ട് ഫ്രം ഇന്‍സ്റ്റഗ്രാം' ഓപ്ഷന്‍ (Import from Instagram) ഉപയോഗിച്ച് ഇംപോർട്ട് ചെയ്യാം. അല്ലെങ്കില്‍, ബയോ, ലിങ്ക്, പ്രൊഫൈല്‍ പിക്ചർ എന്നിങ്ങനെ ആവശ്യമായവ ടൈപ്പ് ചെയ്ത് ചേർക്കുകയും ചെയ്യാം

സ്റ്റെപ്പ് 5

നിങ്ങളുടെ പ്രൊഫൈല്‍ പബ്ലിക്ക് ആക്കാനും പ്രൈവറ്റ് ആക്കാനുമുള്ള ഓപ്ഷനാണ് ഇനിയുള്ളത്. ഇന്‍സ്റ്റഗ്രാമിലെ നിങ്ങളുടെ അക്കൗണ്ട് ഇതിൽ എന്തുതന്നെ ആയാലും, ത്രെഡ്സിൽ സ്വകാര്യത ഉറപ്പാക്കാനുള്ള ഈ ഓപ്ഷൻ ലഭ്യമാണ്. ഇന്ത്യയിൽ 18 വയസിൽ താഴെയുള്ളവർക്ക് പ്രൈവറ്റ് അക്കൗണ്ടാണ് ലഭിക്കുക

സ്റ്റെപ്പ് 6

പ്രൊഫൈല്‍ പബ്ലിക്കോ അതോ പ്രൈവറ്റോ എന്ന് വ്യക്തമാക്കുന്ന മുറയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍നിന്ന് ത്രെഡ്സില്‍ ഫോളോ ചെയ്യേണ്ടവരെ തിരഞ്ഞെടുക്കാം. ഇന്‍സ്റ്റഗ്രാമിലെ എല്ലാ ഫോളോവേഴ്സിനെയും ലഭിക്കാനായി 'ഫോളോ ആള്‍' ക്ലിക്ക് ചെയ്യാം

സ്റ്റെപ്പ് 7

ലോഗിന്‍ പൂർത്തിയായാല്‍, ജോയിന്‍ ത്രെഡ്സിൽ (Join Threads) ക്ലിക്ക് ചെയ്ത് ത്രെഡ്സിന്റെ ഹോം പേജിൽ എത്താം. ട്വിറ്ററിന് സമാനമായാണ് ത്രെഡ്സ് പ്രവർത്തിക്കുന്നത്

ന്യൂ ത്രെഡ് (New Thread) ഓപ്ഷൻ ഉപയോഗിച്ച് പോസ്റ്റ് ചെയ്യാം. ട്വിറ്ററിൽ റീട്വീറ്റിന് പകരം, ത്രെഡ്സിൽ ഷെയർ ഓപ്ഷനാണുള്ളത്