കിടിലൻ ഫീച്ചറുകളാൽ സമ്പന്നം; ഐഫോൺ ഐഒഎസ് 17 വേറെ ലെവൽ

വെബ് ഡെസ്ക്

ഈ മാസാവസാനം പുറത്തിറങ്ങുന്ന ഐഫോൺ iOS 17 ൽ ഉപയോക്താക്കളെ കാത്ത് പുതിയ നിരവധി ഫീച്ചറുകൾ

കോണ്ടാക്ട് വിവരങ്ങൾ പങ്കുവയ്ക്കാൻ എളുപ്പം

ഐഫോണിലെ കോണ്ടാക്ടുകൾ മറ്റൊരു ആപ്പിൾ ഫോണുമായി പങ്കുവയ്ക്കാൻ ഒരു അടിപൊളി ഫീച്ചറാണ് പുതുതായി ഉൾപ്പെടുത്തുന്നത്. നെയിംഡ്രോപ്പ് എന്ന ഫീച്ചർ ഉപയോഗിച്ച് രണ്ടു ഐഫോണുകൾ അടുത്തുവയ്ക്കുക വഴി തന്നെ കോണ്ടാക്ടുകൾ ഷെയർ ചെയ്യാൻ സാധിക്കും

കോൺടാക്‌റ്റുകൾക്ക് അനുസൃതമായി ചിത്രങ്ങൾ നൽകാം

കോണ്ടാക്ടുകൾക്ക് വേണ്ടി പ്രത്യേകം ചിത്രങ്ങൾ നൽകാൻ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചർ. കോണ്ടാക്ടുകൾ പെട്ടെന്ന് തിരിച്ചറിയാനും കൂടുതൽ സ്റ്റൈലിഷാക്കാനും സാധിക്കും

മെസ്സേജുകളിൽ ചെക്ക് ഇൻ ഫീച്ചർ

നിങ്ങളൊരു ഹോട്ടലിലോ മറ്റൊരു സ്ഥലത്തോ ചെക്ക് ഇൻ ചെയ്യുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഫീച്ചറാണ് ആപ്പിൾ പുതുതായി അവതരിപ്പിക്കുന്നത്. ഇതിലൂടെ നമ്മൾ എവിടെയുണ്ടെന്നുള്ള വിവരം നമ്മുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാൻ സാധിക്കും

എയർപോഡ്സിനും അപ്ഡേറ്റ്

ചുറ്റുപാടുമുള്ള അനാവശ്യ ശബ്ദത്തിന് പരിഹാരമെന്നോണം എയർപോഡ്‌സിന്റെ ഓഡിയോ ഔട്ട്‌പുട്ട് ക്രമീകരിക്കുന്നതിന് ഐഫോണിന്റെ മൈക്രോഫോൺ ഉപയോഗിക്കുന്ന സവിശേഷതയാണ് അഡാപ്റ്റീവ് ഓഡിയോ

ഐഫോൺ ഒരു സ്മാർട്ട് ഡിസ്പ്ലേ ആക്കും

മാഗ്‌സേഫ് അല്ലെങ്കിൽ വയർലെസ്സ് ചാർജിങ് സ്റ്റാൻഡിൽ സൂക്ഷിക്കുന്നിടത്തോളം ഐഫോണിനെ ഒരു സ്‌മാർട്ട് ഡിസ്‌പ്ലേയാക്കി മാറ്റുന്ന ഒരു പുതിയ മോഡാണ് സ്റ്റാൻഡ്‌ബൈ. ഉപയോക്താക്കൾക്ക് വിജറ്റുകൾ ചേർക്കാനും ഒറ്റനോട്ടത്തിൽ ഉപയോഗപ്രദമായ വിവരങ്ങൾ നേടാനും കഴിയും

ചിന്തകൾ രേഖപ്പെടുത്താം

ഹെൽത്ത് ആപ്പിലെ മൂഡ് ട്രാക്കിങ്ങും ജേർണലിങ്ങും മാനസികാവസ്ഥ ട്രാക്കുചെയ്യാനും ചിന്തകളുടെയും വികാരങ്ങളുടെയും ഒരു ജേണൽ സൂക്ഷിക്കാനും അനുവദിക്കും

എയർടാഗ്‌ ഉപയോക്താക്കൾക്കായി പ്രധാന അപ്ഡേറ്റ്

നിങ്ങളുടെ എയർ ടാഗുകളുടെ ലൊക്കേഷൻ മറ്റ് ആളുകളുമായി പങ്കിടാൻ ഷെയേർഡ് എയർടാഗ് എന്ന ഫീച്ചറിലൂടെ സാധിക്കും

ആപ്പിൾ മ്യൂസിക്കിലും പുതിയ ഫീച്ചറുകൾ

കൊളാബറേറ്റീവ് പ്ലേലിസ്റ്റ് എന്നെ ഫീച്ചറിലൂടെ നമ്മുടെ പ്ലേലിസ്റ്റുകൾ മുമ്പത്തേക്കാൾ എളുപ്പത്തിൽ സൃഹുത്തുക്കളുമായി പങ്കിടാം

സുരക്ഷയും സ്വകാര്യതയും സവിശേഷതകൾ

പാസ്‌വേഡുകളും പാസ്‌കീയും പങ്കിടുന്നതിന് എളുപ്പവും കൂടുതൽ സുരക്ഷിതവും ഉപയോക്താക്കൾക്ക് വിശ്വസനീയവുമായ കോൺടാക്റ്റുകളുടെ ഒരു ഗ്രൂപ്പുമായി പാസ്‌വേഡുകൾ പങ്കിടാനാകും. ഗ്രൂപ്പിലെ എല്ലാവർക്കും പാസ്‌വേഡുകൾ അപ് ടു ഡേറ്റായി നിലനിർത്താനും എഡിറ്റ് ചെയ്യാനും കഴിയും

സ്വയം ശരിയാക്കലുകൾ

നമ്മൾ എന്തെങ്കിലും ടൈപ്പ് ചെയ്യുമ്പോൾ ഓട്ടോകറക്ട് സംവിധാനം വഴി റെക്കമന്റേഷനുകൾ ലഭിക്കുന്നു. ഇത് മുഴുവൻ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാനും എളുപ്പത്തിൽ പൂർത്തിയാക്കാനും സഹായിക്കുന്നു