ഫോൺ വാങ്ങാൻ ആലോചിക്കുകയാണോ? ഇതാ ദീപാവലിക്ക് വമ്പൻ ഓഫർ

വെബ് ഡെസ്ക്

ദീപാവലി സീസണിൽ ഐഫോണുകൾക്ക് 6000 രൂപവരെ വിലക്കുറവ്

ഉത്സവകാല ഓഫറുകളുടെ ഭാഗമായി, ആപ്പിൾ ഐഫോൺ 15 സീരീസ് വാങ്ങുമ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്ക് ഉടനടി ക്യാഷ് ബാക്ക്. കൂടാതെ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രൊ മാക്സ് എന്നിവ വാങ്ങുമ്പോൾ 6,000 രൂപയുടെ കിഴിവും ലഭിക്കും

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് 5,000 രൂപ കിഴിവ്, ഐഫോൺ 13 വാങ്ങുമ്പോൾ 3000 രൂപ, ഐഫോൺ എസ് ഇക്ക് 2,000 രൂപ എന്നിങ്ങനെയാണ് ഓഫാറുകൾ. 67,800 രൂപ വരെയുള്ള പഴയ സ്മാർട്ട്‌ഫോണുകൾക്ക് ട്രേഡ്-ഇൻ മൂല്യവും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു

സാംസങ് ഗാലക്സി ഫോണുകൾക്ക് 25 ശതമാനം വരെ കിഴിവ്

സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി എസ് 23 എഫ് ഇക്ക് ഈ ഉത്സവ സീസണിൽ 49,999 രൂപയ്ക്ക് സ്വന്തമാക്കാം. 61,999 രൂപ മുതലാണ് ഗാലക്സി എസ് 23 യുടെ വില. ഗാലക്സി എഫ്23, ഗാലക്സി എം13, ഗാലക്സി എം04 എന്നിവയും വലിയ വിലക്കുറവിൽ വാങ്ങാം

വൺ പ്ലസ് നോർഡ് 3 ഫോണുകൾക്ക്

വൺപ്ലസിന്റെ നോർഡ് സീരീസിലെ മുൻനിര സ്‌മാർട്ട്‌ഫോണുകളിൽ ഉടനീളം വലിയ കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വൺപ്ലസ് നോർഡ് 3, 5ജി ഫോണുകൾക്ക് 3,000 രൂപയുടെ ഉടനടി ക്യാഷ് ബാക് ഓഫറാണ് കമ്പനി ഉറപ്പ് നൽകുന്നത്

വൺപ്ലസ് നോർഡ് സിഇ 3, 5G ഫോണുകൾക്ക് 2,000 രൂപയുടെ ക്യാഷ് ബാക് ലഭിക്കും. ഒപ്പം വൺപ്ലസ് 11R 5G, വൺപ്ലസ് 11R 5G സോളാർ റെഡ് സ്‌പെഷ്യൽ എഡിഷൻ എന്നിവയ്ക്ക് 2,000 രൂപയുടെ കിഴിവും ലഭ്യമാണ്

വിവോ എക്സ് 90, വി 29 സീരീസുകളിൽ ഓഫറുകൾ

ഐസിഐസിഐ, എസ് ബി ഐ, കോട്ടക് മഹിന്ദ്ര, വൺകാർഡ്, യെസ് ബാങ്ക്, എച്ച്എസ്ബിസി, ബാങ്ക് ഓഫ് ബറോഡയിൽ, ഐഡിഎഫ്സി എന്നിവ ഉപയോഗിച്ച് വിവോ X90 സീരീസ് വാങ്ങുകയാണെങ്കിൽ 10,000 രൂപ വരെയും വി29 സീരീസുകൾക്ക് 4,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും

പഴയ വിവോ ഫോണുകൾക്ക് 8,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും വിവോ വാഗ്ദാനം ചെയ്യുന്നു. Y200 5G മോഡലിന്2,500 രൂപ വരെയും വിവോ Y56, Y27 എന്നിവയ്ക്ക് ഐസിഐസിഐ, എസ് ബി ഐ, കോട്ടക് മഹിന്ദ്ര, വൺകാർഡ്, AU സ്മാൾ ഫിനാൻസ് എന്നിവ ഉപയോഗിച്ചാൽ 1,000 രൂപ വരെയും ക്യാഷ്ബാക്ക് ഉണ്ട്

ഷവോമി, റെഡ്മി ഫോണുകൾക്ക് 50 ശതമാനം വരെ കിഴിവ്

ദീപാവലി സീസണിൽ റെഡ്മി നോട്ട് 12 പ്രോ 5G മോഡൽ 17,999 രൂപയ്ക്ക് വാങ്ങാം, ഉപഭോക്താക്കൾക്ക് 3,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഓഫറും കമ്പനി നൽകുന്നുണ്ട്

റെഡ്മി എ2 മോഡലിന് 5,299 രൂപയും ഷവോമി 13 പ്രോയ്ക്ക് 69,999 രൂപയുമാണ് വില. കൂടാതെ ഉപഭോക്താക്കൾക്ക് 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഷവോമി നൽകുന്നുണ്ട്