ഉടൻ വരുന്നു, ഈ സ്മാർട്ട്‌ ഫോണുകൾ

വെബ് ഡെസ്ക്

പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നും ഉപഭോക്താക്കള്‍ക്ക് ഹരമാണ്

പുതിയ ഫോണുകള്‍ വിപണിയിലെത്താനും അതിലെ വ്യത്യസ്തമായ ഫീച്ചറുകള്‍ പരിചയപ്പെടാനും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കും

ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം

ഗൂഗിള്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ

ഓഗസ്റ്റിലാണ് ഗൂഗിള്‍ പിക്‌സല്‍ 9, 9 പ്രോയും വിപണിയിലെത്തുന്നത്. പിക്‌സല്‍ സീരീസിന്റെ ഏറ്റവും പുതിയ പതിപ്പുകളാണിവ

ആപ്പിള്‍ ഐ ഫോണ്‍ 16, 16 പ്രോ

ഓണ്‍ഡിവൈസുകളും പ്രൈവറ്റ് ക്ലൗഡ് എഐ ടെക്‌നോളജികളും ചേര്‍ത്ത് ആപ്പിള്‍ ഇന്റലിജന്‍സോട് കൂടിയുള്ള പതിപ്പാണ് പുറത്തിറങ്ങാനൊരൂങ്ങുന്നത്

സാംസങ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 6, സെഡ് ഫോള്‍ഡ് 6

ജൂലൈ പത്തിനാണ് ഈ പുതിയ മോഡലും സാംസങ്ങ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

മൊട്ടറോള റേസര്‍ ആന്‍ഡ് റേസര്‍ അള്‍ട്ര

ഫ്‌ളിപ് ഫോണുകളില്‍ സാംസങ്ങിനെതിരെ റേസറുമായി മത്സരത്തിനിറങ്ങുകയാണ് മൊട്ടറോള. മൊട്ടറോളയുടെ ഫ്‌ളിപ് ഫോണുകള്‍ ഇതിനോടകം തന്നെ ചൈനയില്‍ പുറത്തിറങ്ങിയെങ്കിലും ആഗോള തലത്തില്‍ അടുത്ത കുറച്ച് മാസങ്ങള്‍ക്കകം പുറത്തിറങ്ങും