ബജറ്റിൽ ഒതുങ്ങുന്ന എട്ട് സ്മാർട്ട് ഫോണുകൾ

വെബ് ഡെസ്ക്

സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. മിതമായ നിരക്കിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

iQOO Neo9 Pro

സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസ്സറുള്ള ട്രിപ്പിൾ കാമറ സംവിധാനങ്ങളോട് കൂടിയ ഈ 5ജി സ്മാർട്ട്ഫോണിന്റെ വില വെറും 34,998 രൂപയാണ്.

Nothing Phone (2a) 5G

സാങ്കേതിക പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഈ സ്മാർട്ട്ഫോണിന് സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറാണുള്ളത്. ഇതിന്റെ വില 29,999 രൂപയാണ്.

Redmi Note 13 Pro+

ഫോട്ടോഗ്രാഫർമാർക്ക് ഏറെ പ്രിയപ്പെട്ട ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 200 എംപി മെയിൻ ക്യാമറയാണ്. വില 30,999 രൂപ.

realme GT 6T

33,300 രൂപ മുതൽ വിലയുള്ള ഈ സ്മാർട്ട്ഫോണിൽ ഒരേ സമയം ഒന്നിലധികം സോഫ്ട്‍വെയറുകൾ അനായാസമായി കൈകാര്യം ചെയ്യാനാകും.

One Plus 11R 5G

IMX890 സെൻസറും, 50 എംപി ട്രിപ്പിൾ ക്യാമറ സംവിധാനവുമുള്ള ഈ ഫോണിന് 32,999 രൂപയാണ് വില.

Samsung Galaxy S21 FE 5G

ഒക്ട-കോർ എക്സിനോസ് 2100 പ്രോസെസ്സറോട് കൂടിയ, മികച്ച ക്യാമറ ക്വാളിറ്റിയുള്ള ഈ സ്മാർട്ട്ഫോണിന്റെ വില 34,949 രൂപയാണ്.

Xiaomi 11T Pro 5G

സ്നാപ്ഡ്രാഗൺ 888 പ്രോസെസ്സറോട് കൂടിയ ഈ സ്മാർട്ട്ഫോൺ മൾട്ടിടാസ്കിങ്ങിന് വളരെ നല്ലതാണ്. 32,999 രൂപയാണ് വില.

Realme 12 Pro+ 5G

ഒക്ട -കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസെസ്സറോട് കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ക്യാമറ ക്വാളിറ്റിയും, ഇൻബിൽറ്റ് സ്റ്റോറേജും വളരെ മികച്ചതാണ്. വില 32,499 രൂപ.