കുട്ടികളിലെ ഫോണുപയോഗം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

സമൂഹ മാധ്യമങ്ങള്‍ വ്യാപകമായ സമയമാണിത്. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടകരമായ പലതും കുട്ടികളിലെത്തുന്നതിനു കാരണമാകും

അക്രമം, അപകടം, ലൈംഗികത എന്നിവ പ്രകടമാക്കുന്ന ഉള്ളടക്കം കുട്ടികള്‍ ഓണ്‍ലൈനില്‍ കാണുന്നത് ഫില്‍ട്ടര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചില വഴികള്‍.

പാസ്‍വേഡുകള്‍ സ്ഥാപിക്കുക

18+ ഉള്ളടക്കങ്ങളിലേക്ക് കുട്ടികള്‍ക്ക് കടന്നു ചെല്ലുന്നത് തടയാന്‍ ഉപകരണങ്ങള്‍ക്കും അക്കൗണ്ടുകള്‍ക്കുമായി പാസ്‍വേഡുകള്‍ സൃഷ്ടിക്കുക. സെര്‍ച്ച് എഞ്ചിനുകള്‍ മുന്നോട്ട് വയ്ക്കുന്ന 'സേഫ് സെര്‍ച്ച്' ഫീച്ചര്‍ ഉപയോഗപ്പെടുത്തുക.

രക്ഷാകര്‍തൃ നിയന്ത്രണം

കുട്ടികള്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ നിരീക്ഷിക്കുന്നതിനായി രക്ഷാകര്‍തൃ നിയന്ത്രണ വാഗ്ദാനം ചെയ്യുന്ന ആപ്പുകളും സോഫ്റ്റ്‍ വെയറും ഉപയോഗിക്കാം. കുട്ടിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സമയ പരിധികള്‍ നിശ്ചയിക്കാനും അനുയോജ്യമല്ലാത്ത ഉള്ളടക്കം നീക്കം ചെയ്യാനും സഹായിക്കും.

ശിശുസൗഹൃദ പ്ലാറ്റ്‍ഫോമുകള്‍ തിരഞ്ഞെടുക്കുക

ഒടിടി പ്ലാറ്റ് ഫോമുകളില്‍ ഉള്‍പ്പെടെ ശിശു സൗഹൃദമായ വിഭാഗം തിരഞ്ഞെടുക്കുക

പ്രായത്തിന് അനുയോജ്യമായ ആപ്പുകള്‍ തിരഞ്ഞെടുക്കുക

കുട്ടിളുടെ പ്രായത്തിന് അനുയോജ്യമായ ഗെയിമുകള്‍ തിരഞ്ഞെടുക്കുക. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് വിശദമായി പരിശോധിക്കുക. പരസ്യങ്ങളില്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിയന്ത്രണം കൊണ്ടുവരുക.

തുറന്ന ആശയവിനിമയം

കുട്ടികളുമായി രക്ഷിതാക്കള്‍ തുറന്ന ആശയ വിനിമയം നടത്തുക. ഓണ്‍ലൈനിലെ ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കുക.