എയര്‍പോഡ് പെട്ടെന്ന് കേടാവുന്നോ? കൂടുതൽ കാലം ഉപയോഗിക്കാന്‍ ചില വഴികള്‍

വെബ് ഡെസ്ക്

എയർപോഡുകൾ നമ്മളില്‍ പലരുടേയും നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു

എയര്‍പോഡുകൾ കൂടുതല്‍ കാലം ഉപയോഗിക്കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

ബാറ്ററി തകരാറാണ് പലപ്പോഴും എയർപോഡുകളെ ബാധിക്കുന്നത്. അത് ഒഴിവാക്കാനും ബാറ്ററിയുടെ ആയുസ്സ് കൂട്ടാനും ചില വഴികൾ ഉണ്ട്

ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക

എയര്‍പോഡ് സ്ഥിരമായി ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക

സമയം പരിമിതപ്പെടുത്തുക

എയര്‍പോഡ്‌ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുക. മണിക്കൂറുകളോളം തുടർച്ചയായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാനായാല്‍ എയര്‍പോഡിന്റെ ആയുസ്സ് കൂടും

ഒരു സമയം ഒരു എയര്‍പോഡ് ഉപയോഗിക്കുക

വിചിത്രമായി തോന്നുമെങ്കിലും ഫോണ്‍ കോളുകള്‍ക്കും മറ്റുമായി ഒരു സമയം ഒറ്റ ചെവിയിൽ എയർപോഡ് ഉപയോഗിക്കുന്നത് ബാറ്ററി ലൈഫ് കൂട്ടാന്‍ സഹായിക്കും

ഓരോ എയര്‍പോഡിന്റെയും ജോലി ഭാരം കുറയ്ക്കുന്നത് വഴി ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാം

ലോ പവര്‍ മോഡ് ഓണാക്കുക

എയര്‍പോഡില്‍ ചാര്‍ജ് കുറവാണെങ്കില്‍ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാനായി ലോ പവര്‍ മോഡ് ഓണാക്കാം