പോകോ എഫ് 5നെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

വെബ് ഡെസ്ക്

സ്‌നാപ്ഡ്രാഗണ്‍ സെവൻ പ്ലസ് ജെന്‍ 2 പുറത്തിറക്കിയ പോകോ എഫ് 5 സവിശേഷതകൾ പലതാണ്. ഇത് സ്‌നാപ് ഡ്രാഗണ്‍ 8 ജെന്‍ വണ്ണിന്റെ ടോണ്‍-ഡൗണ്‍ പതിപ്പാണെന്നതാണ് ഒരു പ്രത്യേകത

6.65 ഇഞ്ച് എഫ്എച്ച്ഡിപ്ലസ് അമോള്‍ഡ് സ്‌ക്രീനാണ് ഇതിനുള്ളത്. സംരക്ഷണത്തിനായി കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 1000 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് കിട്ടും.

ഫോണിന് പുറകിലായി ഫ്രോസ്റ്റഡ് ഗ്ലാസ് ഡിസൈനാണുള്ളത്. 64 എംപി, 8എംപി, 2 എംപി എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് ഫോണിനുള്ളത്

67 വാട്ടില്‍ ചാര്‍ജ് ചെയ്യാവുന്ന 5000എംഎഎച്ച് ബാറ്ററിയാണ് പോകോ എഫ് 5ന് ഉളളത്. 12ജിബി റാമും 256ജിബി സ്റ്റോറേജും ഇതില്‍ ലഭ്യമാണ്

ബിജിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബിഡിഎസ്, യുഎസ്ബി ടൈപ്-സി 2.0, ഒടിജി, ബ്ലൂടൂത്ത് 5.2 എന്നിവയാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകത

കാര്‍ബണ്‍ ബ്ലാക്ക്, സ്‌നോസ്‌റ്റോം വൈറ്റ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളറുകളില്‍ പോകോ എഫ് 5 ഫ്‌ളിപ്കാര്‍ട്ടില്‍ വൈകാതെ ലഭ്യമാകും

ഫോണിന്റെ ബേസ് വേരിയന്റിന്റെ വില 29,999 രൂപയില്‍ ആരംഭിക്കുന്നു