തട്ടിപ്പ് കോളുകള്‍ ബുദ്ധിമുട്ടിക്കുന്നുവോ; ഈ വഴികള്‍ പരീക്ഷിക്കാം

വെബ് ഡെസ്ക്

മൊബൈല്‍ ഫോണുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇപ്പോള്‍ കൂടി വരികയാണ്

തട്ടിപ്പ് കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പെട്ടെന്ന് ആളുകളെ കബളിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു

ഇവയില്‍ നിന്നു സ്വയം രക്ഷ നേടേണ്ടത് അത്യാവശ്യമാണ്. മൊബൈല്‍ ഫോണുകള്‍ വഴിയുള്ള തട്ടിപ്പുകളില്‍ നിന്നു രക്ഷ നേടാനുള്ള ചില വഴികള്‍ നോക്കാം

വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക

അറിയാത്ത നമ്പരുകളില്‍ നിന്നു കോളുകള്‍ വരുമ്പോള്‍ പേര്, ജനനത്തിയതി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

ഒടിപി പങ്കുവയ്ക്കരുത്

ഫോണ്‍ കോളിലൂടെ ആരുമായും ഒടിപി പങ്കുവയ്ക്കരുത്. ഇതിലൂടെ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നു

സംശയാസ്പദമായ കോളുകള്‍ എടുക്കരുത്

സ്‌കാം കോളുകള്‍ അവരുടെ നമ്പരിലെ വ്യത്യാസങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും. നമ്പരുകള്‍ അസ്വാഭാവികമായി തോന്നുകയാണെങ്കില്‍ എടുക്കാതിരിക്കുക

കോളര്‍ തിരിച്ചറിയുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

വിളിക്കുന്നയാളുടെ രജിസ്റ്റര്‍ ചെയ്ത പേര് തിരിച്ചറിയുന്ന ട്രൂ കോളര്‍ മുതലായ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിലൂടെ ഒരു പരിധി വരെ ആരാണ് വിളിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കും

സ്‌പാം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യുക

ഇത്തരം കോളുകള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഈ കോളുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുക