സ്വകാര്യതയിൽ ആശങ്കയുണ്ടോ; വാട്സ്ആപ് ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള വഴികളിതാ

വെബ് ഡെസ്ക്

ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്. ഇതിന്റെ വിവിധങ്ങളായ ഫീച്ചേഴ്സ് തന്നെയാണ് വാട്സ്ആപിനെ ജനപ്രിയമാക്കുന്നത്.

മെസേജുകൾക്ക് പുറമെ വീഡിയോ, ചിത്രങ്ങൾ, ശബ്‍ദ സന്ദേശങ്ങൾ എന്നിവയും വാട്സ്ആപ് വഴി അയക്കാൻ സാധിക്കും. വീഡിയോ, ഓഡിയോ കോളുകളും ഇത് വഴി ചെയ്യാം.

നിരവധി സുരക്ഷാ സംവിധാനങ്ങൾ വാട്സ്ആപിനുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്റ്റെടാണ് പേഴ്‌സണൽ മെസ്സേജുകൾ.

എന്നിരുന്നാലും ആപ്പിലെ സ്വകാര്യത സംബന്ധിച്ച് പലർക്കും ആശങ്കയുണ്ട്. നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ചില മാർഗങ്ങൾ ഇതാ

എല്ലാ ചാറ്റുകളിലും നിങ്ങൾ ഡിഫോൾട്ട് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഓൺ ആക്കി സൂക്ഷിക്കണം.

മണിക്കൂറുകൾക്കുള്ളിൽ ചാറ്റുകൾ അപ്രത്യക്ഷമാകുന്ന തരത്തിൽ ഡിസപ്പിയറിങ്‌ മെസ്സേജ് ഓൺ ആക്കുക.

നിങ്ങളുടെ ഉള്ളടക്കങ്ങൾ സുരക്ഷിതമാക്കാൻ ക്ലൗഡിലെ ചാറ്റ് ബാക്കപ്പുകളിലെ എൻക്രിപ്ഷൻ ഓൺ ചെയ്യുക.

സെൻസിറ്റീവ് ചാറ്റുകൾ ചാറ്റ് ലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കുക

സ്കാൻ കോളുകൾ ഒഴിവാക്കാനായി സൈലെൻസ് അൺനോൺ കോളറും മറ്റ് കോൾ ഫീച്ചറുകളും ഉപയോഗപ്പെടുത്തുക