ഗൂഗിളിന്റെ സ്വന്തം ഡൂഡിള്‍; അറിയാം ചില ഡൂഡിള്‍ കഥകള്‍

വെബ് ഡെസ്ക്

ഓരോ വിശേഷ ദിവസവും വ്യത്യസ്ത ഡൂഡിളുമായി ഗൂഗിള്‍ നമ്മെ സ്വീകരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 5000ത്തിലധികം ഡൂഡിളുകള്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്

1998ല്‍ ബര്‍ണിങ് മാന്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഗൂഗിള്‍ ആദ്യമായി ഡൂഡിള്‍ അവതരിപ്പിച്ചത്

ആദ്യമായി ഡൂഡിള്‍ സീരീസുകള്‍ അവതരിപ്പിക്കുന്നത് 2000ത്തിലാണ്. ഗൂഗിള്‍ ലോഗോയുമായി അന്യഗ്രഹ ജീവികള്‍ ഏറ്റുമുട്ടുകയും ചൊവ്വയിലേക്ക് വലിച്ചെറിയപ്പെടുന്നതുമായി കഥയാണ് ഈ സീരീസ്

2000ത്തില്‍ തന്നെയാണ് ഗൂഗിള്‍ ആദ്യമായി അന്താരാഷ്ട്ര ഡൂഡിളും പുറത്തിറക്കിയത്. ഫ്രാന്‍സിലെ ബാസ്റ്റൈല്‍ ഡേ ആഘോഷത്തിന്റേതായിരുന്നു അത്

ആനിമേഷനിലൂടെ ചലിക്കുന്ന ഡൂഡിളും പുറത്തിറങ്ങിയത് 2000ത്തില്‍ തന്നെയാണ്. ഹാല്ലോവീനായിരുന്നു അതിന്റെ തീം.

പാക് മാന്‍ ഗെയിമിന്റെ ആഘോഷത്തിന്റെ ഭാഗമായി 2010ലായിരുന്നു ആദ്യമായി ഗൂഗിള്‍ ഇന്ററാക്റ്റീവ് ഡൂഡിള്‍ ഗെയിം അവതരിപ്പിച്ചത്

2011ല്‍ ഡൂഡിളിന്റെ തീമിനെക്കുറിച്ചുള്ള മുഴുവന്‍ കഥകളും വീഡിയോകളായി അവതരിപ്പിക്കാന്‍ ഗൂഗിള്‍ തുടങ്ങി. ഇതേ വർഷത്തില്‍ തന്നെയാണ് ചാര്‍ലി ചാപ്ലിന്റെ 122ാം ജന്മദിനം മുൻനിർത്തി ആദ്യമായി തത്സമയ ആക്ഷൻ ഡൂഡിള്‍ അവതരിപ്പിച്ചത്

2018ല്‍ ഗൂഗിള്‍ ആദ്യത്തെ വിആര്‍/360 വീഡിയോ ഡൂഡിള്‍ പുറത്തിറക്കി

ഗൂഗിള്‍ മജന്ത, ഗൂഗിള്‍ പെയര്‍ ടീമുകളുമായി ചേര്‍ന്ന് 2019ല്‍ എഐ നിര്‍മിത ഡൂഡിളും നിര്‍മിച്ചു