വാട്‌സാപ്പ് ഇന്റർനാഷണൽ കോൾ തട്ടിപ്പ്: ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

വെബ് ഡെസ്ക്

വാട്‌സാപ്പ് വഴിയെത്തുന്ന മിക്ക അന്താരാഷ്ട്ര കോളുകളും വലിയ ജോലി വാഗ്ദാനങ്ങളുമായാകും എത്തുന്നത്. കമ്പനി എച്ച്ആര്‍ എന്നാകും വിളിക്കുന്നവര്‍ പരിചയപ്പെടുത്തുന്നത്

വിശ്വാസം സമ്പാദിക്കാനുള്ള നീക്കങ്ങളാവും തട്ടിപ്പുകാര്‍ ആദ്യം ചെയ്യുക. ആധികാരികമായി സംസാരിച്ച് വിശ്വാസ്യത നേടിയെടുക്കുന്നതാണ് സാധാരണ കണ്ടുവരുന്ന രീതി

പ്രലോഭനമാണ് ഇക്കൂട്ടരുടെ പ്രധാന ആയുധം. വലിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്യുന്നു. ചെറിയ ടാസ്‌കുകളും പ്രതിഫലവും നല്‍കി പ്രലോഭിപ്പിക്കുന്നു.

പിന്നീട് കാര്യങ്ങള്‍ കുറച്ചുകൂടി കടുക്കും, എളുപ്പത്തിലുള്ള ടാസ്‌കുകള്‍ നല്‍കി പതുക്കെ അതിന് പണമീടാക്കി തുടങ്ങും. കബളിപ്പിക്കാനുള്ള നീക്കങ്ങള്‍ അവിടെ തുടങ്ങുന്നു

ഇത്തരത്തില്‍ വരുന്ന മിക്ക കോളുകളും +254,+84,+63,+(218) തുടങ്ങിയ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നായിരിക്കും

ന്യൂഡ് വീഡിയോ സ്‌കാമുകളാണ് മറ്റൊന്ന്. വാട്സാപ്പ് വീഡിയോ കോളോ അല്ലെങ്കില്‍ മിസ്ഡ് വീഡിയോ കോളോ ആയായിരിക്കും തട്ടിപ്പുകാരുടെ വിളി എത്തുന്നത്. ഇത് പിന്നീട് റെക്കോര്‍ഡ് ചെയ്ത് പണം ചോദിക്കുന്നതാണ് രീതി

അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നെത്തുന്ന കോളുകളോടും മെസേജുകളോടും പ്രതികരിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്

വീഡിയോകോള്‍ ട്രാപ്പുകളില്‍ രക്ഷപ്പെടാതിരിക്കാന്‍ പരിചയമില്ലാത്ത നമ്പരില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കാതിരിക്കുക