വസന്തകാലത്ത് ട്രിപ്പിനെ പറ്റി ആലോചിക്കുന്നുണ്ടോ? ഇന്ത്യയിൽ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ

വെബ് ഡെസ്ക്

ആറ് ഋതുക്കളിൽ ആദ്യത്തേതാണ് വസന്തകാലം അഥവാ സ്പ്രിങ് സീസൺ. പൂക്കളുണ്ടാകുന്ന സമയം കൂടിയാണിത്. അതുകൊണ്ടുതന്നെ മനോഹരമായ കാഴ്ചകളാൽ സമൃദ്ധമാണ് ഈ സമയം

ലഡാക്

ലഡാക്കിലേക്കുള്ള റോഡ് യാത്ര വല്ലാത്തൊരു അനുഭവമാണ്. മലനിരകളുടെ മനോഹാരിതയും ഓളങ്ങൾ അലയടിക്കുന്ന നദികളുടെയും കാഴ്ചകൾ എല്ലാവരുടേയും മനസിന് കുളിർമയേകുന്നതാണ്.

മേഘാലയ

പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് മേഘാലയ.

അടിത്തട്ട് വരെ ദൃശ്യമാകുന്നയത്ര മനോഹരമായ നദികൾ, കണ്ണിന് കുളിര്മയേകുന്ന പച്ചപ്പ്, സുന്ദരമായ വെള്ളച്ചാട്ടങ്ങൾ എന്നിവയൊക്കെ ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്

വയനാട്

സമുദ്രനിരപ്പിൽനിന്ന് 700 മീറ്ററിനും 2100 മീറ്ററിനും ഇടയിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പീഠഭൂമിയാണ് വയനാട്

ഒന്നുരണ്ട് ദിവസങ്ങൾ ചിലവഴിച്ച് കാണാൻ പറ്റുന്ന സ്ഥലമാണ് വയനാട്. മുത്തങ്ങ മുതൽ 900 കണ്ടി വരെ വേറിട്ട നിരവധി സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്

ഗുൽമർഗ്

8,690 അടി ഉയരത്തിൽ, പടിഞ്ഞാറൻ ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകളിലുള്ള കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് ഗുൽമർഗ്

ഡാർജിലിങ്

ഹിമാലയൻ മലനിരകളിലെ മനോഹരമായ പ്രദേശമാണ് ഡാർജീലിങ്

കാഞ്ചൻജംഗ കൊടുമുടി, വളഞ്ഞുപുളഞ്ഞു മലകയറി പോകുന്ന പാതകൾ, പലയിടത്തും കെട്ടിടങ്ങൾക്കും ബസാറുകൾക്കും നടുവിലൂടെ പോകുന്ന ഹിമാലയൻ റെയിൽവേ, അങ്ങനെ നിരവധി വിസ്മയക്കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുക്കിവച്ചിരിക്കുന്നത്