വരൂ യാത്ര പോകാം..; നവംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട 8 സ്ഥലങ്ങള്‍

വെബ് ഡെസ്ക്

വര്‍ഷത്തിലെ അവസാന മാസങ്ങളായ നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ 8 സ്ഥലങ്ങള്‍

ഹംപി - കര്‍ണാടക

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഹംപിയില്‍ ചരിത്രം ഉറങ്ങിക്കിടക്കുന്നു.

ക്ഷേത്രങ്ങള്‍, പാറകള്‍ നിറഞ്ഞ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയും മനോഹരമായ സൂര്യോദയ കാഴ്ചയും കാണാം. സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം : ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

കൂര്‍ഗ് - കര്‍ണാടക

കാപ്പി തോട്ടങ്ങളും കുന്നുകളും ഇടതൂര്‍ന്ന വനങ്ങളും നിറഞ്ഞ കൂര്‍ഗ് കാണാന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണ് നവംബര്‍ മാസം. ട്രെക്കിങിന് പുറമെ പ്രാദേശിക ഭക്ഷണങ്ങള്‍ ആസ്വദിക്കാം.

ആബി, ഇരുപ്പ് വെള്ളച്ചാട്ടങ്ങളാണ് പ്രധാന ആകര്‍ഷണങ്ങള്‍. സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം : ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

ഗോവ

മണ്‍സൂണ്‍ മാറി ശൈത്യകാലം ആരംഭിക്കുന്ന നവംബറില്‍ ബീച്ച് ടൂറിസം ആസ്വദിക്കാവുന്ന ഏറ്റവും മികച്ച സ്ഥലം.

വാട്ടര്‍ സ്പോര്‍ട്സിനും രാത്രി വൈകിയുള്ള ബീച്ച് പാര്‍ട്ടികള്‍ക്കും അനുയോജ്യമായ സ്ഥലമായ ഗോവയില്‍ ഇന്തോ-പോര്‍ച്ചുഗീസ് പൈതൃക കാഴ്ചകള്‍ കാണാം.

സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം : നവംബര്‍ മുതല്‍ മാര്‍ച്ച് വരെ.

കലിംപോങ് - പശ്ചിമ ബംഗാള്‍

കിഴക്കന്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കാലിംപോങില്‍ നവംബറില്‍ കാഞ്ചന്‍ജംഗ പര്‍വതനിരകളുടെ ദൃശ്യം കൂടുതല്‍ മനോഹരമാകും.

പ്രകൃതി കാഴ്ചകള്‍ക്ക് പുറമെ കൊളോണിയല്‍ വാസ്തുവിദ്യ, ആശ്രമങ്ങള്‍ പ്രാദേശിക ടിബറ്റന്‍-ബുദ്ധ സംസ്‌കാരങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ സാധിക്കും.

സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം : ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ

ജയ്‌സാല്‍മീര്‍ - രാജസ്ഥാന്‍

നവംബറിലെ തണുത്തകാലാവസ്ഥയില്‍ സുവര്‍ണ്ണ കോട്ടയുടെ കാഴ്ചകളും താര്‍ മരുഭൂമിയുടെ മനോഹാരിതയും ആസ്വദിക്കാം.

രാജസ്ഥാനി നാടോടി സംഗീതവും നൃത്തവും പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും നവംബറില്‍ വേദിയൊരുങ്ങും

സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം : ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

പുഷ്‌ക്കര്‍ - രാജസ്ഥാന്‍

നവംബറിലാണ് ലോകപ്രശസ്ത പുഷ്‌കര്‍ ഒട്ടക മേള സജീവമാകുന്നത്. പുഷ്‌കര്‍ തടാകത്തിലെ കാഴ്ചകള്‍ കാണാനും ആത്മീയ പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും.

സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം : ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

സനാസര്‍ - ജമ്മു കശ്മീര്‍

ജമ്മു കശ്മീരില്‍ നവംബറില്‍ സന്ദര്‍ശനം നടത്താന്‍ പറ്റിയ മികച്ച സ്ഥലമാണ് സനാസര്‍. പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ നടത്താന്‍ പറ്റിയ മികച്ച സമയമാണിത്.

ഗണപതിപുലെ - മഹാരാഷ്ട്ര

കടല്‍തീരത്തെ സ്വയംഭൂ ഗണപതി ക്ഷേത്രം മനോഹരമായ കാഴ്ച

ജല കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും കൊങ്കണി വിഭവങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ സമയവും സ്ഥലവും സന്ദര്‍ശനത്തിന് പറ്റിയ മികച്ച സമയം :നവംബര്‍ മുതല്‍ ഫെബ്രുവരി വരെ