ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കണം, ചൂടുകാല യാത്രകളിൽ ശ്രദ്ധിക്കേണ്ടത്

വെബ് ഡെസ്ക്

ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം , ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.

ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതാം. എണ്ണയും കൊഴുപ്പും കൂടുതലുള്ളതും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കാം.

അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് ഒഴിവാക്കാം. ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും കഴിവതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം. വെയിലത്തുള്ള ഇരുചക്രവാഹന യാത്രയ്ക്കിടെ ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷന് സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ശരീരത്തില്‍ നേരിട്ട് വെയിൽ തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കാം

ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്‌റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും ചെയ്യുക. കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.

സൺഗ്ലാസ് ധരിക്കാം. വെയിൽ നേരിട്ട് കണ്ണില്‍ പതിക്കുന്നതിനും റോഡ് മിറേജ് ഒഴിവാക്കുന്നതിനും സഹായിക്കും.

പാർക്ക് ചെയ്ത വാഹനത്തിന്റെ അടിയിൽ തണൽ തേടി നായകളോ മറ്റു ജീവികളോ അഭയം തേടാൻ ഇടയുണ്ട്. മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിന്റെ അടിഭാഗം ശ്രദ്ധിക്കുക.